സുജിത് ദാസിനെതിരായ മരം മുറി പരാതി; എസ്‌ഐ എൻ. ശ്രീജിത്തിന്റെ മൊഴിയെടുക്കും, തെളിവുകൾ കൈമാറനും നിർദേശം

നാളെ തൃശൂർ ഡിഐജി ഓഫീസിൽ നേരിട്ടെത്തി മൊഴി നൽകും

Update: 2024-09-08 04:47 GMT

തിരുവനന്തപുരം: എസ്പിയും മുൻ മലപ്പുറം എസ്പിയുമായ സുജിത് ദാസിനെതിരായ എസ്‌ഐയുടെ മരം മുറി പരാതിയിൽ മൊഴിയെടുക്കും. എസ്‌ഐ എൻ.ശ്രീജിത്തിന്റെ മൊഴിയെടുക്കാൻ ഡിഐജി വിളിപ്പിച്ചു. തൃശൂർ ഡിഐജി തോംസൺ ജോസാണ് ശ്രീജിത്തിനെ വിളിപ്പിച്ചത്. മരം മുറിയുമായി ബന്ധപ്പെട്ട തെളിവുകൾ കൈമാറണമെന്ന് ശ്രീജിത്തിന് നിർദേശം നൽകി. നാളെ തൃശൂർ ഡിഐജി ഓഫീസിൽ നേരിട്ടെത്തിയാണ് ശ്രീജിത്ത് മൊഴി നൽകുക.

മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയെന്നാണ് ശ്രീജിത്തിന്റെ പരാതി. ശ്രീജിത്ത് നൽകിയ പരാതി ഉന്നയിച്ചായിരുന്നു പി.വി അൻവറിന്റെ വെളിപ്പെടുത്തലുകളുടെ തുടക്കം. സ്വർണക്കടത്തു സംഘങ്ങളെ സഹായിച്ചെന്ന സുജിത് ദാസിന്റെ റിപ്പോർട്ടിനെ തുടർന്ന് സസ്പെൻഷനിലാണ് ശ്രീജിത്ത്. പെരുമ്പടപ്പ് എസ്‌ഐ ആയിരിക്കെയാണ് സസ്പെൻഷനിലായത്.

Advertising
Advertising
Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News