'ഞങ്ങളെ കാണാൻ ഇവിടുത്തെ മന്ത്രിമാർക്ക് കണ്ണില്ല'; ; നിലമ്പൂരിൽ മുഖ്യമന്ത്രിക്ക് നേരെ ആദിവാസി പ്രതിഷേധം

സുപ്രീംകോടതി വിധിപ്രകാരം ഭൂമി വേണമെന്ന് ആവശ്യപ്പെട്ട് 180 കുടുംബങ്ങൾ നടത്തുന്ന സമരം 250 ദിവസം പിന്നിട്ടു

Update: 2023-11-30 10:56 GMT
Editor : Lissy P | By : Web Desk
Advertising

മലപ്പുറം: മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിക്കാൻ ഒരുങ്ങി നിലമ്പൂരിൽ സമരം ചെയ്യുന്ന ആദിവാസികൾ. പ്ലക്കാർഡുമായി ആദിവാസികൾ റോഡിൽ നിലയുറപ്പിച്ചു.സുപ്രീംകോടതി വിധിപ്രകാരം ഭൂമി വേണമെന്ന് ആവശ്യപ്പെട്ടാണ് 180 കുടുംബങ്ങൾ നിലമ്പൂരിൽ സമരം നടത്തുന്നത്.പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തി.

സമരം 250 ദിവസം പിന്നിട്ടു.  നിരവധി തവണ അധികൃതർക്കും മന്ത്രിമാർക്കും പരാതി നൽകിയിരുന്നു.എന്നാൽ ഇതുവരെ ഒരു നടപടിയുമുണ്ടായില്ല. ആദിവാസികളായതുകൊണ്ട് തങ്ങളെ അധികൃതർ അവഗണിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്.  നവകേരളസദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി നിലമ്പൂർ വഴി കടന്നുപോകുന്നുണ്ട്. അതുകൊണ്ടാണ് പ്ലക്കാർഡുമായി പ്രതിഷേധിക്കുന്നതെന്നും സമരക്കാർ പറഞ്ഞു. തങ്ങളെ അധികൃതർ പരിഗണിക്കുന്നില്ലെന്ന് പരാതിപ്പെട്ടു കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ  ആദിവാസികൾ പ്രതിഷേധിക്കാൻ ഒരുങ്ങുന്നത്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News