സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം

കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താന്‍ തിരുമാനിച്ചു

Update: 2021-06-02 13:56 GMT

കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താന്‍ തിരുമാനിച്ചു.

ട്രോളിങ് നിരോധനത്തിന് മുന്നോടിയായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളി യൂനിയൻ നേതാക്കൾ, ഹാർബർ മാനേജ്മെൻറ് സമിതി അംഗങ്ങൾ തുടങ്ങിയവരുമായി കൊല്ലം ജില്ലാ കളക്ടര്‍ ഓൺലൈൻ യോഗം നടത്തിയിരുന്നു.

മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും നടപ്പാക്കുന്ന ട്രോളിങ് നിരോധനത്തോട് മത്സ്യത്തൊഴിലാളികൾ സഹകരിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു.

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News