ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അങ്കം കുറിക്കാൻ ട്വന്റി20; എറണാകുളത്തും ചാലക്കുടിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയും ചാലക്കുടിയിൽ അഡ്വ. ചാർലി പോളും ജനവിധി തേടും

Update: 2024-02-25 14:53 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അങ്കം കുറിക്കാൻ ട്വന്റി20. എറണാകുളത്തും ചാലക്കുടിയിലുമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയും ചാലക്കുടിയിൽ അഡ്വ. ചാർലി പോളും ജനവിധി തേടും.

കൊച്ചിയിൽ നടന്ന ട്വന്റി20 മഹാസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. എറണാകുളത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകൾ ട്വന്റി20 നേതാവ് സാബു എം. ജേക്കബ് തള്ളി. ബി.ജെ.പിക്കാരൻ വന്നു പറഞ്ഞാൽ സീറ്റിനു വേണ്ടി ചാടുന്നവനല്ല താനെന്ന് ട്വന്റി20 നേതാവ് വ്യക്തമാക്കി. സന്നെ സംഘിയാക്കാൻ ശ്രമിക്കുകയാണെന്നും കെ. സുരേന്ദ്രനെ നേരിൽ കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് കോൺഗ്രസ്-സി.പി.എം നേതാക്കൾ സീറ്റ് വാഗ്ദാനം ചെയ്ത് വീട്ടിൽ വന്നിട്ടുണ്ടെന്നും സാബു വെളിപ്പെടുത്തി. എന്നാൽ, ബി.ജെ.പിയുടെയോ സി.പി.എമ്മിന്റെയോ കോൺഗ്രസിന്റെയോ സീറ്റ് കിട്ടുന്നതിൽ ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2021ൽ കോൺഗ്രസ് നേതാക്കളായ വി.ഡി സതീശനും രമേശ് ചെന്നിത്തലയും വീട്ടിൽ വന്നിരുന്നു. അന്ന് അഞ്ച് സീറ്റാണ് ഓഫർ ചെയ്തത്. മന്ത്രി പി. രാജീവ് ഉൾപ്പെടെ സി.പി.എം നേതാക്കളും തന്നെ വന്നു കണ്ടു. അഞ്ചുതവണയാണ് രാത്രി പാത്തും പതുങ്ങിയും അവർ തന്റെ വീട്ടിൽ വന്നതെന്നും സാബു എം. ജേക്കബ് വെളിപ്പെടുത്തി.

അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയല്ല താൻ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കാരൻ വന്ന് ഒരു സീറ്റ് തന്നാൽ പോകുന്ന ആളല്ല ഞാൻ. ജനങ്ങൾക്ക് എന്നെ അറിയാം. കെ. സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരാഴ്ചയായി സ്റ്റേഷനുകൾ കയറിയിറങ്ങുകയാണ്. എന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ അതിന് ഒരാഴ്ച മുൻപ് മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യിക്കും. തന്റെ കൈയിലുള്ളത് ആറ്റം ബോംബാണെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു.

Summary: Twenty20 announces candidates for Lok Sabha elections in Ernakulam and Chalakudy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News