റാന്നിയിൽ പൊതുകിണർ ഇടിച്ചുനിരത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

മണിമല ആലപ്ര സ്വദേശി ഇസ്മായിൽ റാവുത്തർ, തമിഴ്‌നാട് തേനി സ്വദേശി കെ.അയ്യപ്പൻ എന്നിവരാണ് അറസ്റ്റിലായത്.

Update: 2023-03-09 09:29 GMT
Advertising

പത്തനംതിട്ട: റാന്നി ജാതി വിവേചന കേസിൽ പൊതുകിണർ ഇടിച്ചുനിരത്തിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മണിമല ആലപ്ര സ്വദേശി ഇസ്മായിൽ റാവുത്തർ, തമിഴ്‌നാട് തേനി സ്വദേശി കെ.അയ്യപ്പൻ എന്നിവരാണ് അറസ്റ്റിലായത്.

Also Read:റാന്നിയിൽ ദലിത് കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന പൊതുകിണർ മൂടിയ പ്രതി അറസ്റ്റിൽ

കേസിലെ മുഖ്യപ്രതി ബൈജു സെബാസ്റ്റ്യനിൽനിന്ന് പണം വാങ്ങിയാണ് ഇവർ കിണർ ഇടിച്ചുനിരത്തിയത്. അർധരാത്രി സ്‌ഫോടനം നടത്തിയാണ് കിണർ തകർത്തതെന്ന് പ്രതികൾ മൊഴി നൽകി. 2022 ജനുവരി 14നാണ് ദലിത് കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന കിണർ ഇവർ ഇടിച്ചുനിരത്തിയത്. കേസിലെ എട്ടാം പ്രതിയായ സെബാസ്റ്റ്യൻ തോമസ് നേരത്തെ അറസ്റ്റിലായിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News