അങ്കമാലിയില്‍ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് രണ്ടുപേര്‍ മരിച്ചു

മുരിങ്ങൂർ സ്വദേശിയായ ജോണി അന്തോണി, ബംഗാൾ സ്വദേശിയായ അലി ഹസൻ എന്നിവരാണ് മരിച്ചത്

Update: 2023-03-21 08:31 GMT

എറണാകുളം: അങ്കമാലിക്ക് സമീപം കറുകുറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. മുരിങ്ങൂർ സ്വദേശിയായ ജോണി അന്തോണി, ബംഗാൾ സ്വദേശിയായ അലി ഹസൻ എന്നിവരാണ് മരിച്ചത്. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം. കറുകുറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലുളള സ്ലാബ് തകർന്ന് വീഴുകയായിരുന്നു.



സ്ലാബിൽ നിന്നിരുന്ന തൊഴിലാളികൾ നിലത്തുണ്ടായിരുന്ന ഇഷ്ടിടകകളിലേക്ക് വീണാണ് ഗുരുതരമായി പരിക്കേറ്റത്. മുരിങ്ങൂർ സ്വദേശിയായ ജോണി അന്തോണി, ബംഗാൾ സ്വദേശിയായ അലി ഹസൻ എന്നിവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയായ കല്ലിവിന് ഗുരുതരമായി പരിക്കേറ്റു. കെട്ടിട നിർമ്മാണത്തിൽ അപാകതയുണ്ടായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. 

Advertising
Advertising



Full View



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News