നോട്ട്ബുക്കിൽ ഫലസ്തീൻ പതാക വരച്ചു; കാസർകോട്ട് രണ്ട് വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി

നേരത്തെ കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിൽ ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈം തടഞ്ഞത് വിവാദമായിരുന്നു

Update: 2025-10-15 14:52 GMT

Photo| MediaOne

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂർ സ്‌കൂളിൽ പലസ്തീൻ പതാക നോട്ടുബുക്കിൽ വരച്ച വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി പരാതി. കുഞ്ചത്തൂർ ജിഎച്ച്എസ്എസ് സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്. രക്ഷിതാക്കൾ സ്കൂളിൽ എത്തിയതോടെയാണ് വിദ്യാർത്ഥികളെ സ്കൂളിൽ കയറ്റിത്. വിഷയത്തിൽ ഗൌരവമായ അന്വേഷണം വേണമെന്ന ആവിശ്യവുമായി SFI-MSF  രം​ഗത്തെത്തി.

നേരത്തെ കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിൽ ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈം തടഞ്ഞത് വിവാദമായിരുന്നു. പിന്നീട് വിദ്യഭ്യാസ വകുപ്പ് വിഷയത്തിൽ ഇടപെടുകയും മൈം അതേ വേദിയിൽ വീണ്ടും അവതരിപ്പിക്കുകയും ചെയ്തു. സംഘ്പരിവാർ അനുകൂല ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാർ, സുപ്രീത് എന്നിവർക്ക് പിന്തുണയുമായി യുവമോർച്ച സ്കൂളിലേക്ക് മാർച്ച് നടത്തുകയും ചെയ്തു.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News