യു.എ.പി.എ തടവുകാരന്‍ ഇബ്രാഹിമിന്‍റെ ആരോഗ്യസ്ഥിതി അതീവഗുരുതരം

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് കൈമാറിയ റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയ വണിന്

Update: 2021-08-27 07:15 GMT

മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.​എ.​പി.​എ ചു​മ​ത്തി വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഇബ്രാഹിമിന്‍റെ ആഗോഗ്യസ്ഥിതി അതീവഗുരുതരമെന്ന് റിപ്പോർട്ട്. എത്രയുംപെട്ടെന്ന് ചികിത്സ ലഭ്യമാക്കണമെന്നും മെഡിക്കൽ  റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് കൈമാറിയ റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയ വണിന് ലഭിച്ചു.

പ്രമേഹവും ഹൃദ്രോഗവും അലട്ടുന്ന ഇബ്രാഹിമിന് ജയിലില്‍ വെച്ച് ഒരു തവണ ഹൃദയാഘാതമുണ്ടായി. 62 കാരനായ ഇബ്രാഹിമിന് വീണ്ടും ഹൃദയാഘാതത്തിന് സാധ്യതയുണ്ടെന്നും പല്ലുകള്‍ ഇല്ലാത്തതിനാല്‍ ചവച്ചരച്ച് ഭക്ഷണം കഴിക്കാനാകുന്നില്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. 

Advertising
Advertising

മാ​വോ​വാ​ദി ബ​ന്ധ​മാ​രോ​പി​ച്ച് ആ​റു വ​ര്‍ഷം മുമ്പാണ് വയനാട് മേ​പ്പാ​ടി മു​ക്കി​ല്‍പീ​ടി​ക സ്വദേശിയായ ഇബ്രാഹിമിനെ അറസ്റ്റ് ചെയ്യുന്നത്. ഹൃ​​ദ്രോ​ഗ​​ത്തി​​നൊ​​പ്പം ക​​ടു​​ത്ത പ്ര​​മേ​​ഹ​​വും അലട്ടുന്ന കാ​​ര​​ണം ആ​​രോ​​ഗ്യം ക്ഷ​യി​ച്ച് പ​ല്ലു​ക​ൾ ന​ഷ്​​ട​പ്പെ​ട്ട് അവസ്ഥയിലാണ് ഇബ്രാഹിം ജയിലില്‍ കഴിയുന്നത്. മോശം ആരോഗ്യസ്ഥിതിയുമായി ക​ഷ്​​ട​ത​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന​ ഇബ്രാഹിമിന്​ ജാ​മ്യ​മോ ഇ​ട​ക്കാ​ല ജാ​മ്യ​മോ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​ർ നിരന്തരമായി ആ​വ​ശ്യ​പ്പെ​ടുന്നുണ്ട്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News