'വോട്ടിങ് ദിവസം അപായപ്പെടുത്തിയേക്കാം'; പൊലീസ് സംരക്ഷണം തേടി തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥി ടി.കെ ഗോവിന്ദൻ

എല്ലാ സ്ഥാനാർഥികളും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വന്നാൽ എന്ത് ചെയ്യുമെന്ന് കോടതി

Update: 2026-04-06 08:14 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട്  കണ്ണൂർതളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥി ടി.കെ ഗോവിന്ദൻ ഹൈക്കോടതിയിൽ. വോട്ടിങ് ദിവസം അപായപെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ടി.കെ ഗോവിന്ദൻ ഹരജി നൽകിയത്.

എല്ലാ സ്ഥാനാർഥികളും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വന്നാൽ എന്ത് ചെയ്യുമെന്ന് കോടതി ചോദിച്ചു. എന്നാൽ സാഹചര്യം വ്യത്യസ്ഥമാണെന്നും തന്നെ ഭീഷണിപെടുത്താൻ ശ്രമം ഉണ്ടെന്ന് വാർത്തകൾ പുറത്ത് വന്നിട്ടുണ്ടെന്നുമാണ് ടി.കെ ഗോവിന്ദന്റെ വാദം . ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ടി.കെ ഗോവിന്ദന് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.ഹരജിയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹരജി നാളെ കോടതി പരിഗണിക്കും.

Advertising
Advertising

തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെയാണ് സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന ടി.കെ. ഗോവിന്ദൻ മത്സരിക്കുന്നത്. ശ്യാമളയ്ക്ക് സ്ഥാനാർഥിത്വം നൽകിയതിലെ എതിർപ്പായിരുന്നു നീക്കത്തിന് പിന്നിൽ. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News