ലീഗ് ഓഫീസിന് നേരെ കല്ലേറ്; പെരിന്തൽമണ്ണയിൽ ഇന്ന് ഹർത്താൽ
സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു
Update: 2025-12-22 01:53 GMT
പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ മുസ്‌ലിം ലീഗ് ഓഫീസിനു നേരെ കല്ലേറ്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. കല്ലേറിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണയിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അക്രമവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
സംഭവത്തിൽ പ്രതിഷേധിച്ച് നജീബ് കാന്തപുരം എംഎൽ.എയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ചു. അതേസമയം യുഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനം കഴിഞ്ഞു പോവുകയായിരുന്നു ലീഗ് പ്രവർത്തകർ തങ്ങളുടെ ഓഫീസിന് കല്ലെറിഞ്ഞതായി സിപിഎം പ്രവർത്തകർ ആരോപിച്ചു.