ശബരിമലയിലെ പ്രശ്‌നങ്ങൾ പഠിക്കാനായി യു.ഡി.എഫ് സംഘം നാളെ പമ്പ സന്ദർശിക്കും
തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും മോൻസ് ജോസഫിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പമ്പയിലെത്തുക.
Update: 2023-12-11 10:26 GMT
Photo|Special Arrangement
തിരുവനന്തപുരം: ശബരിമലയിൽ ഭക്തർ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാനായി യു.ഡി.എഫ് സംഘം നാളെ പമ്പ സന്ദർശിക്കും. അയ്യപ്പ ഭക്തർക്ക് ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ സംബന്ധിച്ച് ദേവസ്വം ബോർഡുമായും പൊലീസുമായും സംഘം ചർച്ച നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും മോൻസ് ജോസഫിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പമ്പയിലെത്തുക.
ശബരിമലയിൽ ഗുരുതരമായ അലംഭാവമാണ് ഉണ്ടായതെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. മന്ത്രിതല അവലോകനയോഗങ്ങൾ ചേരാത്തത് പ്രശ്‌നങ്ങൾ ഗുരുതരമാക്കിയതായി യു.ഡി.എഫ് നേതാക്കൾ ആരോപിച്ചിരുന്നു. ശബരിമലയിലെ കനത്ത തിരക്ക് മൂലം ദർശന സമയം കൂട്ടാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.