'സ്വര്‍ണം കട്ടവനാരപ്പ സഖാക്കളാണേ അയ്യപ്പാ..'; സ്വർണക്കൊള്ള വിഷയം ദേശീയതലത്തിൽ ഉയർത്തി യുഡിഎഫ് എംപിമാർ
സ്വർണക്കൊള്ളയുടെ പിന്നിലെ വമ്പന്മാരെക്കുറിച്ചാണ് പിസിസി പ്രസിഡൻ്റ് ഓർമിപ്പിച്ചത്
Update: 2025-12-15 08:07 GMT
ഡൽഹി: ശബരിമലയിലെ സ്വർണക്കൊള്ള വിഷയം ദേശീയതലത്തിൽ ഉയർത്തി യുഡിഎഫ് എംപിമാർ. സംസ്ഥാന സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചും പാട്ട്പാടിയും പാർലമെന്‍റ് കവാടത്തിൽ ധർണ നടത്തി.
സിപിഎം സർക്കാർ നടത്തുന്ന കൊള്ളക്ക് ബിജെ പി മൗനാനുവാദം നൽകുന്നുവെന്ന് ആരോപിച്ചായിരുന്നു പാർലമെൻ്റ് കവാടത്തിൽ യുഡിഎഫ് എംപിമാരുടെ സമരം. പാർലമെൻ്റിൽ വിഷയം അടിയന്തരമായി ചർച്ചചെയ്യണമെന്ന് രേഖാപരമായി ആവശ്യപ്പെടാതെ കവാടത്തിലായിരുന്നു ധർണ.
സ്വർണക്കൊള്ളയുടെ പിന്നിലെ വമ്പന്മാരെക്കുറിച്ചാണ് പിസിസി പ്രസിഡൻ്റ് ഓർമിപ്പിച്ചത്. എസ്ഐടിയുടെ മുന്നിൽ മൊഴികൊടുത്ത ശേഷം മുൻ പ്രതിപക്ഷനേതാവ് നിലപാട് ആവർത്തിച്ചു. വരുംദിവസങ്ങളിലും ശബരിമല വിഷയം സജീവമായി ഉയർത്തിനാണ് കോൺഗ്രസിൻ്റെ തീരുമാനം.