തര്‍ക്കം തീര്‍ത്ത് യുഡിഎഫ്, കൊല്ലം അഞ്ചലില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി മത്സരിക്കും

ഡിസിസി നിര്‍വാഹക സമിതിയംഗമായ പി.ബി വേണുഗോപാല്‍ അവസാന നിമിഷം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു

Update: 2025-11-24 10:17 GMT

കൊല്ലം: കൊല്ലം ജില്ലാ പഞ്ചായത്ത് അഞ്ചല്‍ ഡിവിഷനിലെ യുഡിഎഫ് മുന്നണിക്കകത്ത തര്‍ക്കങ്ങള്‍ പരിഹരിച്ചു. ഡിസിസി നിര്‍വാഹക സമിതിയംഗമായ പി.ബി വേണുഗോപാല്‍ അവസാന നിമിഷം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. പകരം മുസ്‌ലിം ലീഗ് പുനലൂര്‍ നിയോജക മണ്ഡലം വര്‍ക്കിങ് പ്രസിഡന്റ് അഞ്ചല്‍ ബദറുദ്ദീന്‍ മത്സരിക്കും.

യുഡിഎഫ് മുന്നണിക്കകത്ത് വലിയ തലവേദനയായിരുന്ന പ്രശ്‌നമാണ് ഇരുകൂട്ടരും ചേര്‍ന്നുള്ള സമവായത്തിലൂടെ പരിഹരിച്ചത്. നേരത്തെ ചിതറ ഡിവിഷനില്‍ മത്സരിച്ചിരുന്ന ലീഗിന് ഇത്തവണ അഞ്ചല്‍ ഡിവിഷനായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍, തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അവസാനനിമിഷം ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡിസിസി നിര്‍വാഹക സമിതിയംഗം പി.ബി വേണുഗോപാല്‍ പത്രിക സമര്‍പ്പിക്കുകയായിരുന്നു. പിന്നാലെ, ലീഗും യുഡിഎഫും തമ്മില്‍ ചെറിയ രീതിയില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതോടെ, കഴിഞ്ഞ ദിവസം നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഡിസിസി സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചത്.

പിന്നാലെ, യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മുസ്‌ലിം ലീഗിന്റെ അഞ്ചല്‍ ബദറുദ്ദീനെ നിശ്ചയിക്കുകയായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഇടപ്പെട്ടുകൊണ്ടാണ് മുന്നണിക്കകത്തെ പ്രശ്‌നം രമ്യമായി പരിഹരിച്ചത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News