നീതിപൂർവമായ വിചാരണ നടന്നാൽ നിരപരാധിത്വം തെളിയിക്കപ്പെടും: മഅ്ദനി

പ്രോസിക്യൂഷന് ഇതുവരെ തനിക്കെതിരേ ഒരു തെളിവും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മീഡിയ വണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മഅ്ദനി പറഞ്ഞു

Update: 2023-08-25 17:29 GMT

ബംഗളൂരു സ്‌ഫോടനക്കേസിൽ നിന്ന് കുറ്റമുക്തനാക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി. പ്രോസിക്യൂഷന് ഇതുവരെ തനിക്കെതിരേ ഒരു തെളിവും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും നീതിപൂർവകമായ വിചാരണ നടന്നാൽ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും മഅ്ദനി മീഡിയ വണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

"ബംഗളൂരു സ്‌ഫോടനക്കേസിൽ തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. നീതിപൂർവകമായി വിചാരണ പൂർത്തിയായാൽ നിരപരാധിത്വം തെളിയിക്കപ്പെടുക തന്നെ ചെയ്യും. കർണാടക സർക്കാരും സംസ്ഥാന സർക്കാരും സ്വീകരിച്ച അനുകൂല നിലപാടുകൾ കൊണ്ടു കൂടിയാണ് കേരളത്തിൽ വരാൻ സഹായിച്ചത്. കോയമ്പത്തൂരിനെ അപേക്ഷിച്ച് ബംഗളൂരുവില്‍ ചികില്‍സയേ കിട്ടിയില്ല.

Advertising
Advertising

കാഴ്ച പോയനാളുകളില്‍ മക്കളെപ്പോലും തിരിച്ചറിഞ്ഞില്ല. ജയിലുകളിലെ പീഡനങ്ങളാണ് ആരോഗ്യം നശിപ്പിച്ചത്. കര്‍ണാടക പൊലീസ് കോടതിയില്‍ നിരന്തരം കള്ളക്കഥകള്‍ പറഞ്ഞു. കുടക് യാത്രയെന്ന കെട്ടുകഥയുടെ വസ്തുത കോടിയേരിയുടെ പൊലീസ് അന്വേഷിച്ചു. അവര്‍ സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കിയത് ആശ്വാസമായി. പ്രശംസനീയമാണ്, അത് കോൺഗ്രസിനെ മാറ്റി.

കേരളം രണ്ടുതവണയും താൻ മടങ്ങുന്നതിൽ എതിർപ്പ് ഇല്ലെന്ന് അറിയിച്ചു. കെ.സി.വേണുഗോപാലിന്റെ ഇടപെടൽ വഴി കർണാടക സർക്കാരിന്റെ എതിർപ്പിന്റെ കാഠിന്യം കുറയുകയും ചെയ്തു. എൽ.ഡി.എഫിന് നിലവിൽ നല്കിക്കൊണ്ടിരിക്കുന്ന പിന്തുണ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ല. പാർട്ടി നേതാക്കളുമായി നടത്തിയ പ്രാഥമിക ചർച്ചയിൽ ഇതാണ് പൊതുവിൽ ഉയർന്ന കാഴ്ചപ്പാട്. 2024-ൽ ആർക്കാണ് പിന്തുണയെന്ന കാര്യം പരസ്യമായി പ്രഖ്യാപിക്കും.

മുസ്ലിം സംഘടനകൾ സമുദായത്തിന്റെ ഉന്നമനത്തിൽ ശ്രദ്ധിക്കുന്നതിനപ്പുറം രാഷ്ട്രീയത്തിൽ സ്വയം മുന്നിട്ടിറങ്ങുന്നതിനോട് യോജിപ്പില്ല. മുസ്ലിങ്ങൾ ഇക്കാലത്ത് മതേതരപക്ഷത്തോട് ചേർന്ന് ഉറച്ചുനിന്ന് ഫാഷിസത്തിന് എതിരേ പോരാടുകയാണ് വേണ്ടത്. സ്വന്തംനിലയ്ക്കുള്ള രാഷ്ട്രീയ പോരാട്ടത്തോട് യോജിക്കുന്നില്ല". മഅ്ദനി പറഞ്ഞു. 



Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News