Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഇടുക്കി: ബൈസൺ വാലിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കൈ കാലുകളിൽ മുറിവേറ്റ നിലയിൽ തോട്ടിലാണ് മൃതദേഹം കണ്ടത്. മൃതദേഹം അന്യസംസ്ഥാന തൊഴിലാളിയുടെതെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയായിരുന്നു തോട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. തോട്ടിൽ കുളിക്കാനെത്തിയ വീട്ടമ്മയാണ് സംഭവം ആദ്യമായി കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.