ഏകീകൃത കുർബാന: കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം കടുക്കുന്നു

Update: 2021-12-21 02:45 GMT
Advertising

ഏകീകൃത കുർബാന ക്രമം പിന്തുടരണമെന്ന് നിർദേശിച്ച സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഒരു വിഭാഗം. പ്രതിഷേധം നിലനില്‍ക്കുന്ന എറണാകുളം- അങ്കമാലി അതിരൂപതയിലും ഏകീകൃത കുർബാനക്ക് സൗകര്യം ഒരുക്കാന്‍ അതിരൂപത മെത്രാൻ ബിഷപ്പ് ആൻറണി കരിയിലിനോട് കർദിനാൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിഭാഗീയത സൃഷ്ടിക്കുന്ന ആലഞ്ചേരിയെ , ഇനി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരിടവകയിലും കടക്കാന്‍ സമ്മതിക്കില്ലെന്നും വൈദിക പട്ടം നൽകാൻഇടവകകളില്‍ വരുന്ന കര്‍ദിനാളിനെ തടയുമെന്ന നിലപാടിലുമാണ് വിമതർ.


Summary : Unified Mass: Protests intensify against Cardinal George Alencherry

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News