'മതേതര താൽപര്യമല്ല, ഏക സിവിൽകോഡ് കുത്തിപ്പൊക്കിയത് ഹിന്ദുരാഷ്ട്രം ലക്ഷ്യംവെച്ച്': എം ഗീതാനന്ദന്‍

ഏക സിവിൽ കോഡിനെതിരെ എറണാകുളത്ത് ആദിവാസി - ദലിത് സിവില്‍ അവകാശ പ്രഖ്യാപന റാലി ആഗസ്ത് ഒൻപതിന് നടക്കും

Update: 2023-07-15 10:01 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: ഏക സിവിൽ കോഡിനെതിരെ എറണാകുളത്ത് ആദിവാസി - ദലിത് സിവില്‍ അവകാശ പ്രഖ്യാപന റാലിയും സമ്മേളനവും നടത്തും. ആഗസ്ത് ഒമ്പതിനാണ് റാലിയും പൊതുസമ്മേളനവും നടക്കുക. ഹിന്ദുരാഷ്ട്രം ലക്ഷ്യം വെച്ചുള്ളതാണ് ബിജെപിയുടെ ഏകസിവില്‍കോഡെന്ന് സംഘാടക സമിതി അംഗവും ആദിവാസി ഗോത്രമഹാസഭ നേതാവുമായ എം ഗീതാനന്ദന്‍ എറണാകുളത്ത് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രത്തിന് നിഗൂഢമായ ചില താല്പര്യങ്ങളാണ് ഇതിലുള്ളത്. മതേതര താല്പര്യത്തിന്റെ പുറത്ത് കുത്തിപ്പൊക്കി കൊണ്ട് വന്നതല്ല സിവിൽകോഡ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തുറന്ന പ്രഖ്യാപനമായി മാത്രമേ  കാണാൻ സാധിക്കൂ എന്നും ഗീതാനന്ദന്‍ പറഞ്ഞു. 

ഏക സിവിൽകോഡിനെതിരെ നേരത്തെ തന്നെ ഇന്ത്യയിലെ ഗോത്രസംഘടനകൾ രംഗത്ത് വന്നിരുന്നു. ഇതിന്റെ തുടർച്ചയായി കേരളത്തിലും ഗോത്രസംഘടനകൾ വിവിധ കൂടിയാലോചനകൾ നടത്തിയിരുന്നു. ഒരുമിച്ചുള്ള പ്രതിഷേധം വേണമെന്നായിരുന്നു തീരുമാനം. ആദിവാസി നേതാവായ സികെ ജാനു സമാന രീതിയിലുള്ള പ്രതികരണമാണ് നടത്തിയത്. തുടർന്നാണ് ആദിവാസി നേതാക്കളായ ജനാർദ്ദനൻ, എം ഗീതാനന്ദന്‍, പിജെ തങ്കച്ചൻ, സിഎസ് മുരളി തുടങ്ങിയ നേതാക്കൾ എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം വിളിച്ച് ഏക സിവിൽ കോഡിനെതിരെ ആദിവാസി - ദലിത് സിവില്‍ അവകാശ പ്രഖ്യാപന റാലി പ്രഖ്യാപിച്ചത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News