ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ്

പത്മകുമാറിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ

Update: 2025-11-22 05:36 GMT

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ സാമ്പത്തിക ഉണ്ണികൃഷ്ണൻ പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ്. സ്വർണ്ണക്കവർച്ചയ്ക്ക് പിന്നാലെയാണ് ഇടപാടുകൾ നടന്നത്.

2020, 2021, 2022 വർഷങ്ങളിൽ ഇടപാടുകൾ നടത്തി. ഭൂമിയിടപാടുകൾ നടത്തിയതിനും തെളിവ്. വ്യാപാര സ്ഥാപനങ്ങൾ വാങ്ങിച്ചതായും തെളിവുകൾ. പത്മകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വീട് കേന്ദ്രീകരിച്ച് തുടർന്നും അന്വേഷണം നടത്തും. ആറന്മുളയിലെ വീട്ടിലാണ് എസ്ഐടി സംഘം റെയ്‌ഡ് നടത്തടത്തിയത്. വെള്ളിയാഴ്ച‌ ഉച്ചയോടെയാണ് പ്രത്യേക അന്വേണസംഘം പത്മകുമാറിൻ്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്.

Advertising
Advertising

വനിത പൊലീസ് ഉദ്യോഗാസ്ഥർ അടമുള്ള സംഘമാണ് പരിശോധന നടത്തിയത്. വീടിനോടുള്ള ചേർന്നുള്ള ഓഫീസ് മുറിയിലാണ് പ്രധാനമായും പരിശോധിച്ചത്. ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്ന കാലത്തെ ഇടപാടുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടിയാണ് പരിശോധന.

ശബരിമലയിലെ യോഗദണ്ഡിൽ സ്വർണം പൂശുന്നതിൽ പത്മകുമാറിന്റെ മകന്റെ പങ്കും പരിശോധിക്കുന്നുണ്ട്. യോഗദണ്ഡിൽ സ്വർണം പൂശുന്നതിൻ്റെ ചുമതല പത്മകുമാറിന്റെ മകനാണ് നൽകിയിരുന്നത്. അത് വിവാദമായിരുന്നു. ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ശബരിമലയിൽ തട്ടിപ്പ് നടത്താൻ അവസരം ഒരുക്കി കൊടുത്തതിൽ പത്മകുമാറിന്റെ പങ്ക് എസ്ഐടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News