വിദ്യാർഥികൾക്കിടയിൽ നിരോധിത പുകയിലയുൽപ്പന്ന വിൽപന; കൊച്ചിയിൽ യു.പി സ്വദേശി പിടിയിൽ

ഇയാളിൽ നിന്ന് രണ്ട് ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു.

Update: 2024-06-05 17:19 GMT

കൊച്ചി: വിദ്യാർഥികൾക്കിടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയയാൾ കൊച്ചിയിൽ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി അവിനാശ്കുമാർ സരോജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്ന് രണ്ട് ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. മട്ടാഞ്ചേരി പാണ്ടിക്കുടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാളെ മട്ടാഞ്ചേരി പൊലീസാണ് പിടികൂടിയത്.

വിദ്യാർഥികൾ‌ക്ക് ലഹരി എത്തിക്കുന്ന സംഘം പ്രവർത്തിക്കുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. പുതിയ അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികൾക്കിടയിലെ ലഹരി വിൽപ്പനക്കാരെ പിടികൂടാൻ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.

Advertising
Advertising

ഇതിനിടെയാണ് അവിനാശ്കുമാർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News