വിസ്മയ കേസ് സ്ത്രീധന സമ്പ്രദായത്തിനെതിരായ പോരാട്ടം; സർക്കാർ ഹൈക്കോടതിയിൽ

Update: 2021-10-04 15:49 GMT
Advertising

വിസ്മയ കേസ് സ്ത്രീധന സമ്പ്രദായത്തിനെതിരായ പോരാട്ടമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. കൂടുതൽ സ്ത്രിധനം ആവശ്യപ്പെട്ട് ഭർത്താവ് കിരൺ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് ആയുർവേദ മെഡിക്കൽ വിദ്യാർഥിനി വിസ്മയ ആത്മഹത്യ ചെയ്തത്. അതിനാൽ തന്നെ പ്രതിയായ കിരൺ സഹതാപം അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ പ്രോസിക്യൂഷൻ (ഡി.ജി.പി)  വ്യക്തമാക്കി. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രതി കിരൺ നൽകിയ ജാമ്യ ഹരജിയിലാണ് സർക്കാർ വിശദീകരണം.

ടിക് ടോക്ക് താരമായിരുന്ന വിസ്മയ മണിക്കൂറുകളോളം ഫോൺ ഉപയോഗിച്ചിരുന്നെന്നും പരീക്ഷയടുത്തപ്പോൾ മൊബൈൽ ഫോൺ ഉപയോഗം താൻ വിലക്കിയെന്നുമാണ് അരുണിന്റെ വാദം. ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യിച്ചതാണ് ആത്മഹത്യ ചെയ്യാനുള്ള പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നും കിരൺ വാദിച്ചു. കുറ്റപത്രം നൽകിയ സാഹചര്യത്തിൽ 105 ദിവസമായി ജയിലിലുള്ള താൻ തടവിൽ തുടരേണ്ടതില്ല. നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ വ്യക്തിപരമായ കാര്യങ്ങൾ തന്റെ അഭിഭാഷകനോട് വിശദീകരിക്കേണ്ടതുണ്ട്. ഇതിനായി ജാമ്യം നൽകണമെന്നും ഹരജിക്കാരൻ വാദിച്ചു.

കേസിൽ കുറ്റപത്രം നൽകുകയും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്തിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനുമുള്ള സാധ്യതയുള്ളതിനാൽ പ്രതി റിമാൻഡിൽ കഴിയുേമ്പാൾ തന്നെ വിചാരണ നടത്തണം. കുറ്റപത്രം നൽകിയത് പ്രതിക്ക് ജാമ്യം അനുവദിക്കാനുള്ള കാരണമല്ലെന്നും ഡി.ജി.പി വ്യക്തമാക്കി. വാദം പൂർത്തിയാക്കിയ ജസ്റ്റിസ് എം. ആർ. അനിത ഹരജി വിധി പറയാനായി ഒക്ടോബർ ഏഴിലേക്ക് മാറ്റി.കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കിരൺ മകളുടെ മുഖത്തു ചവിട്ടിയതായി കേസിൽ കക്ഷി ചേർന്ന വിസ്മയയുടെ പിതാവ് ചൂണ്ടിക്കാട്ടി. അരുൺ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നതിെൻറ തെളിവായി വാട്ട്സ് അപ്പ് സന്ദേശങ്ങളുടെ പകർപ്പും ഹാജരാക്കി.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News