തിരുവോണത്തെ വരവേൽക്കാൻ മലയാളികൾ; ഇന്ന് ഉത്രാടപ്പാച്ചിൽ

കടകമ്പോളങ്ങളിലും പച്ചക്കറി മാർക്കറ്റുകളിലും വൻ തിരക്കാണ്

Update: 2025-09-04 01:39 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: തിരുവോണത്തിന് സദ്യവട്ടങ്ങൾ ഒരുക്കാൻ അവശ്യസാധങ്ങൾ വാങ്ങിക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് മലയാളികൾ.കടകമ്പോളങ്ങളിലും പച്ചക്കറി മാർക്കറ്റുകളിലും വൻ തിരക്കാണ് .... ഉത്രാട ദിനത്തിൽ ഉച്ച കഴിഞ്ഞാൽ ഉത്രാടപ്പാച്ചിലിന്‍റെ തീവ്രതകൂടും.

ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് പച്ചക്കറി കടകളിലും വസ്ത്രശാലകളിലും ആണ്. ഫുട്പാത്തുകളിലെ കച്ചവടത്തിനും മാർക്കറ്റ് ഏറെയാണ് ഉത്രാടദിവസം. പച്ചക്കറിക്ക് വിലകൂടുതലാണെങ്കിലും തിരുവോണത്തിന് മലയാളികൾക്ക് അത് ഒഴിവാക്കാൻ പറ്റില്ലല്ലോ.ഓണകാലത്തെ കച്ചവട ലാഭത്തെ കുറിച്ചാകട്ടെ വിത്യസ്ത അഭിപ്രായങ്ങളാണ് കച്ചവടക്കാർക്ക്.

Advertising
Advertising

ഓണം കളർഫുൾ ആകണമെങ്കിൽ പൂക്കളം വേണം.എന്നാൽ ഒർജിനൽ പൂക്കളോട് മത്സരിക്കാൻ പ്ലാസ്റ്റിക് പൂക്കളും വിപണിയിലുണ്ട്. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴയ പഴംചൊല്ല്. എന്നാൽ ഓണക്കോടിയില്ലാതെ എന്ത് ഓണം എന്നാണ് ന്യൂ ജെൻ പഴംചൊല്ല് . ട്രെൻഡി ഓണത്തിന് ട്രെൻഡി വസ്ത്രങ്ങളാണ് വിപണിയെ ഭരിക്കുന്നത്. തലസ്ഥാനത്തെ മാർക്കറ്റുകളിൽ സൂചി കുത്താൻ ഇടമില്ലെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.ജനസാഗരമാണ് ചാല തുടങ്ങിയ മാർക്കറ്റുകളിൽ ഒഴുകി എത്തി ഓണം പൊടിപൊടിക്കുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News