'സ്വാദിഷ്ടമായ കുഴലപ്പം'; പരസ്യം പങ്കുവെച്ച് മന്ത്രി വി.എന്‍ വാസവന്‍

മായം ചേര്‍ക്കാത്ത, സ്വാദിഷ്ടമായ, കുതിര്‍ന്ന് ഗുണനിലവാരം നഷ്ടമാകാത്ത കുഴലപ്പവും മുറുക്കുകളും വിവിധ തരം മിക്‌സചറുകളും സഹകരണ സംഘത്തിന്റെ പ്രത്യേകതയാണെന്നും വാസവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Update: 2022-06-29 13:47 GMT

നാട്ടിക സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിന്‍റെ പലഹാരങ്ങളുടെ പരസ്യം പങ്കുവെച്ച് മന്ത്രി വി.എന്‍ വാസവന്‍.  സ്വാദിഷ്ടമായ കുഴലപ്പവുമായി നാട്ടിക സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന വാചകമുള്‍പ്പെട്ട പോസ്റ്ററാണ് വി.എന്‍ വാസവന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.


Full View

കുഴലപ്പം, വിവിധയിനം മുറുക്കുകള്‍, ചിപ്‌സുകള്‍ തുടങ്ങി പലതരം ബേക്കറി ഉല്‍പ്പന്നങ്ങള്‍ നാട്ടിക സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിലൂടെ ലഭ്യമാണെന്നും മായം ചേര്‍ക്കാത്ത, സ്വാദിഷ്ടമായ, കുതിര്‍ന്ന് ഗുണനിലവാരം നഷ്ടമാകാത്ത കുഴലപ്പവും മുറുക്കുകളും വിവിധ തരം മിക്‌സചറുകളും സഹകരണ സംഘത്തിന്റെ പ്രത്യേകതയാണെന്നും വാസവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Advertising
Advertising

എന്നാല്‍ കഴിഞ്ഞ ദിവസം നിയമസഭയിലുണ്ടായ മുഖ്യമന്ത്രിയും മാത്യൂ കുഴല്‍നാടന്‍ എം.എല്‍.എയും തമ്മിലുള്ള വാഗ്വാദത്തിന്‍റെ ബാക്കിപത്രമായ സൈബര്‍ പോരാണ് നടക്കുന്നതെന്ന് വാസവന്‍റെ ഫേസ്ബുക് പോസ്റ്റിന് താഴെയായി വരുന്ന കമന്‍റുകളില്‍ പലരും അഭിപ്രായപ്പെട്ടു.

വി.എന്‍ വാസവന്‍റെ ഫേസ്ബുക് കുറിപ്പിന്‍റെ പൂര്‍ണരൂപം

കുഴലപ്പം, വിവിധയിനം മുറുക്കുകള്‍, ചിപ്‌സുകള്‍ തുടങ്ങി ഏത് തരം ബേക്കറി ഉല്‍പ്പന്നങ്ങള്‍ വേണമെങ്കിലും നാട്ടിക സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിലുണ്ട്. മായം ചേര്‍ക്കാത്ത, സ്വാദിഷ്ടമായ, കുതിര്‍ന്ന് ഗുണനിലവാരം നഷ്ടമാകാത്ത കുഴലപ്പവും മുറുക്കുകളും വിവിധ തരം മിക്‌സചറുകളും സഹകരണ സംഘത്തിന്റെ പ്രത്യേകതയാണ്. മിക്‌സചറില്‍ പത്തോളം ഇനങ്ങളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. മധുര പലഹാരങ്ങളും ഇവരുടെ അടുക്കളയില്‍ നിന്നും ന്യായമായ വിലയ്ക്ക് വിപണിയിലേയ്‌ക്കെത്തുന്നു. മരിച്ചീനി കൊണ്ടുള്ള അഞ്ചോളം ചിപ്‌സുകളും വിപണിയില്‍ ഇറക്കുന്നുണ്ട് ഇവര്‍.

തൃപ്രയാറുള്ള സ്വന്തം ഷോപ്പിലൂടെയും വില്‍പ്പന നടത്തുന്നുണ്ട്. രണ്ടായിരത്തോളം അംഗങ്ങളുള്ള സഹകരണ സംഘത്തിന്റെ ശക്തമായ കൂട്ടായ്മയാണ് ഉല്‍പ്പന്നങ്ങളുമായി വിപണി പിടിച്ചടക്കാന്‍ സഹായിക്കുന്നത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News