'നമുക്ക് ഈ ഘട്ടവും അതിജീവിക്കാം'; കോവിഡ് വാക്സിന്‍ സ്വീകരിച്ച് വിഎസ്

'മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണ്'

Update: 2021-04-19 10:36 GMT

കോവിഡ് പ്രതിരോധ കുത്തിവെപ്പിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച് വി എസ് അച്യുതാനന്ദന്‍. കോവിഡ് ശക്തി പ്രാപിക്കുന്നതിനാല്‍ കരുതലും അച്ചടക്കവും വേണം. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് ഈ ഘട്ടവും അതിജീവിക്കാമെന്ന് വിഎസ് ഫേസ് ബുക്കില്‍ കുറിച്ചു.

"ഇന്ന് ജനറൽ ആശുപത്രിയിൽ പോയി കോവിഡ് പ്രതിരോധ കുത്തിവെപ്പിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചു. മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണ്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് നമുക്ക് ഈ ഘട്ടവും അതിജീവിക്കാം".

വാര്‍ധക്യ സഹജമായ അവശതകള്‍ കാരണം വിശ്രമത്തിലാണ് വിഎസ്. വിഎസ് പ്രചാരണത്തിന് എത്താത്ത തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. അദ്ദേഹത്തിന് വോട്ട് ചെയ്യാനും കഴിഞ്ഞില്ല. അമ്പലപ്പുഴ മണ്ഡലത്തിലെ ബൂത്തിലേക്ക് അദ്ദേഹത്തിനും ഭാര്യക്കും എത്താനായില്ല. തിരുവനന്തപുരത്ത് മകന്‍റെ വീട്ടിൽ വിശ്രമത്തിലാണ് വിഎസ്. യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് വോട്ട് ഒഴിവാക്കേണ്ടിവന്നത്.

Advertising
Advertising

ഇന്ന് ജനറൽ ആശുപത്രിയിൽ പോയി കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു.

മഹാമാരിയുടെ രണ്ടാം തരംഗം...

Posted by VS Achuthanandan on Monday, April 19, 2021

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News