'വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് സിപിഎമ്മിലെ ആരും പറയുന്നതായി കേട്ടിട്ടില്ല'; മന്ത്രി വി.ശിവൻകുട്ടി

എസ്‍ഡിപിഐ വോട്ട് വാങ്ങുമോ എന്ന ചോദ്യത്തിന് വോട്ടർപട്ടികയിൽ പേരുള്ളവരുടെ എല്ലാ വോട്ടും വാങ്ങുമെന്നായിരുന്നു മറുപടി

Update: 2026-04-05 02:55 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് സിപിഎമ്മിലെ ആരും പറയുന്നതായി താൻ കേട്ടിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. എസ്‍ഡിപിഐ വോട്ട് വാങ്ങുമോ എന്ന ചോദ്യത്തിന് വോട്ടർ പട്ടികയിൽ ആരുടെയും പേര് പ്രത്യേകമായി രേഖപ്പെടുത്തുന്നില്ലല്ലോ എന്നായിരുന്നു മറുപടി. 'മീഡിയവൺ തീപാറും മണ്ഡലത്തിൽ' ആയിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.

'വോട്ടർ ലിസ്റ്റിൽ എസ്ഡിപിഐ,ബിജെപി എന്നൊന്നും എഴുതിയിട്ടില്ലാല്ലോ..പേരും വിലാസവും മാത്രമല്ലേ ഉണ്ടാകൂ.വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ളവരുടെ എല്ലാ വോട്ടും ഞാൻ വാങ്ങും.വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് സിപിഎം പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് ഓർമയില്ല' എന്നായിരുന്നു ശിവൻകുട്ടി പറഞ്ഞത്

Advertising
Advertising

അതേസമയം,സിപിഎം- എസ്‍ഡിപിഐ ധാരണയെ പരോക്ഷമായി വിമര്‍ശിച്ച് എറണാകുളം മഹാരാജാസ് കോളജിനു മുന്നില്‍ എസ്എഫ്ഐയുടെ ബാനര്‍. 'അഭിമന്യുവിനെ കൊന്ന എസ്ഡിപിഐയോട്,വര്‍ഗീയതയോട് സന്ധിയില്ല' എന്നാണ് ബാനറിലുള്ളത്.ഇന്നലെ വൈകുന്നേരമാണ് ബാനര്‍ ഉയര്‍ത്തിയത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News