സംസ്ഥാനത്ത് വാക്സിനേഷന്‍ പ്രതിസന്ധിയില്‍; മൂന്ന് ജില്ലകളില്‍ വാക്സിന്‍ വിതരണമുണ്ടാകില്ല

വാക്സിൻ എത്തിയില്ലെങ്കിൽ നാളെ പൂർണമായും വാക്സിനേഷൻ മുടങ്ങിയേക്കും.

Update: 2021-07-27 02:04 GMT

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ പ്രതിസന്ധിയിൽ. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഇന്ന് വാക്സിൻ വിതരണമുണ്ടാകില്ല. വാക്സിൻ എത്തിയില്ലെങ്കിൽ നാളെ പൂർണമായും വാക്സിനേഷൻ മുടങ്ങിയേക്കും.

സംസ്ഥാനത്തെ വാക്സിൻ സ്റ്റോക്ക് തീർന്നു കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഒരു ഡോസ് പോലും ശേഷിക്കുന്നില്ല. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കോവാക്‌സിന്‍ മാത്രമാണുള്ളത്. കോഴിക്കോട് നിലവിലുള്ളത് 1000 ഡോസ് വാക്സിന്‍ മാത്രമാണ്. മെഡിക്കല്‍ കോളേജിലും ബീച്ച് ആശുപത്രിയിലും മാത്രമാകും ഇന്ന് വാക്സിനേഷൻ. മലപ്പുറത്ത് 1500 ഡോസ് ആണ് സ്റ്റോക്കുള്ളത്. സ്പെഷ്യൽ വാക്‌സിൻ ക്യാമ്പുകളിൽ വിതരണം ചെയ്യാനാണ് തീരുമാനം. മറ്റു ജില്ലകളിലും വാക്‌സിൻ സ്റ്റോക്ക് കുറവാണ്.

Advertising
Advertising

നിലവിലെ സാഹചര്യത്തിൽ നാളെ സംസ്ഥാനത്ത് വാക്സിനേഷൻ മുടങ്ങാനാണ് സാധ്യത. എന്ന് വാക്സിൻ വരുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. 18 വയസിന് മുകളിലുള്ള 1.48 കോടി പേരാണ് സംസ്ഥാനത്ത് വാക്സിനേഷനായി കാത്തിരിക്കുന്നത്. അടുത്ത മാസം 60 ലക്ഷം ഡോസ് വാക്‌സിന്‍ വേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News