'തീവ്രവാദി പത്രത്തില്‍ ബഷീര്‍'; വിവാദ ചോദ്യാവലിക്കെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത്

ബഷീർദിനത്തിൽ കോഴിക്കോട് ഗവ. ഗണപതി ഹൈസ്‌കൂളിൽ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്ത ചോദ്യാവലിയിലാണ് വിവാദ ചോദ്യമുള്ളത്

Update: 2023-07-10 14:38 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ തീവ്രവാദി സംഘടനയുടെ മുഖപത്രത്തിൽ എഴുതിയെന്ന തരത്തിലുള്ള ചോദ്യാവലിയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് കത്തെഴുതി മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ കൊച്ചങ്ങാടി. കുഞ്ഞുമനസുകളിൽ തെറ്റായ ആശങ്കകൾ സൃഷ്ടിക്കുന്നതാണ് വിവാദ ചോദ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വസ്തുതാവിരുദ്ധമായ ചോദ്യം പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്നും ജമാൽ ആവശ്യപ്പെട്ടു.

ബഷീർദിനത്തിൽ കോഴിക്കോട് ഗവ. ഗണപതി ഹൈസ്‌കൂളിൽ വിതരണം ചെയ്ത ചോദ്യാവലിയിലാണ് വിവാദ പരാമർശമുള്ളത്. ബഷീർ തീവ്രവാദി സംഘടനയുടെ മുഖപത്രമായ 'ഉജ്ജീവനത്തി'ൽ ഏതു തൂലികാനാമത്തിലാണ് ലേഖനങ്ങൾ എഴുതിയിരുന്നത് എന്നായിരുന്നു വിവാദചോദ്യം. 'പ്രഭ' എന്ന് ഉത്തരവും നൽകിയിട്ടുണ്ട്.

എന്നാൽ, 'ഉജ്ജീവനം' 193-31 കാലത്ത് ബഷീർ പത്രാധിപരും തന്റെ പിതാവ് പി.എ സൈനുദ്ദീൻ നൈന പ്രസാധകനുമായി കൊച്ചിയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന പത്രമാണെന്ന് ജമാൽ കത്തിൽ ചൂണ്ടിക്കാട്ടി. അതൊരു തീവ്രവാദി സംഘടനയുടെ മുഖപത്രമായിരുന്നുവെന്നത് വസ്തുതാപരമായി തെറ്റായ ആരോപണമാണ്.

തീവ്രവാദത്തെ കുറിച്ച് പലവിധ ആശങ്കകൾ നിലനിൽക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ കുഞ്ഞുമനസുകളിൽ തെറ്റായ ആശയങ്ങൾ രൂപപ്പെടാനാണീ പ്രസ്താവം സഹായിക്കുക. ചോദ്യാവലി വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ബി.ആർ.സി തയാറാക്കിയതാണെന്നതാണ് മനസിലാകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Summary: Senior journalist Jamal Kochangadi writes to the education minister V Sivankutty against the questionnaire that included the controversial question that alleges the Malayalam writer Vaikom Muhammad Basheer wrote in the publication of a terrorist organisation

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News