കെ-റെയിൽ കേരളത്തിന് ആവശ്യമാണെന്ന് വൈശാഖൻ മാസ്റ്റർ

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം സമരം നടത്തുന്നതെന്നും വൈശാഖൻ മാസ്റ്റർ

Update: 2022-03-23 01:27 GMT

കെ-റെയിൽ പദ്ധതി കേരളത്തിന് ആവശ്യമാണെന്ന് എഴുത്തുകാരനും, മുൻ സാഹിത്യ അക്കാദമി ചെയർമാനുമായ വൈശാഖൻ മാസ്റ്റർ . രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം സമരം നടത്തുന്നത്. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി സർവ്വേ തുടരുകയാണ് വേണ്ടതെന്നും വൈശാഖൻ മാസ്റ്റർ മീഡിയവണ്ണിനോട് പറഞ്ഞു.

Full View

വേഗത കൂടിയ ഗതാഗത രീതി ഭാവിയില്‍ എന്തായാലും ആവശ്യം വരും. പണ്ടത്തെ പോലെയാണോ ഇപ്പോള്‍...? എന്‍.എച്ച് ഫോര്‍ ട്രാക്കും സിക്സ് ട്രാക്കും വരെ വന്നു. സ്ഥലം. ഏറ്റെടുത്തിട്ടാണ് ഇതെല്ലാം ഉണ്ടായത്. കെ-റെയിലിനെക്കുറിച്ച് പലരും വിപരീത അഭിപ്രായങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നുണ്ട്. ചില മാധ്യമങ്ങളും അതിന്‍റെ ഭാഗമാകുന്നുണ്ട്. രാഷ്ട്രീയമായി ആയിരിക്കരുത് ഈ പദ്ധതിയെ കാണേണ്ടത്. അങ്ങനെയല്ല ഈ പദ്ധതിയെ കാണേണ്ടത് പാരിസ്ഥിതികമായാണ്. ആര്‍ക്കൊക്കെ നഷ്ടം വരുന്നോ ആ നഷ്ടം വേണ്ടവിധം പരിഹരിക്കപ്പെടുന്നുണ്ടോ എന്ന് നോക്കണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News