വർക്കലയിൽ യുവാവിനെ മർദിച്ച കേസ്; അഞ്ചു പ്രതികൾ കീഴടങ്ങി

ഇന്ന് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും

Update: 2023-04-14 00:59 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മർദിച്ച കേസിൽ ഒളിവിലായിരുന്ന ഏഴ് പ്രതികളിൽ അഞ്ചുപേർ അയിരൂർ പോലീസിൽ കീഴടങ്ങി. കേസിലെ രണ്ടാം പ്രതി എറണാകുളം മഞ്ഞുമ്മൽ സ്വദേശി അഭിനവ് (18) , മൂന്നാം പ്രതി എറണാകുളം പാലാരിവട്ടം സ്വദേശി ഒബദ് , നാലാം പ്രതി തൃക്കാക്കര സ്വദേശി അതുൽ പ്രശാന്ത് (22), ആറാം പ്രതി കളമശേരി സ്വദേശി അശ്വിൻ രാജ് (21) , എട്ടാം പ്രതി ഇടപ്പള്ളി സ്വദേശി നീരജ് (22) എന്നിവരാണ് കീഴടങ്ങിയത്.

ഇവരെ ഇന്ന് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും. കേസിലെ ഒന്നാം പ്രതി ലക്ഷ്മി പ്രിയ , ഒൻപതാം പ്രതി അമൽ മോഹൻ എന്നിവർ റിമന്റിലാണ്. ഇവരുടെ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ഏഴ് പേരെയും കസ്റ്റഡിയിൽ വാങ്ങിയ ശേഷം തിങ്കളാഴ്ച തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് അയിരൂർ സി.ഐ. സുധീർ .സി എൽ അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News