Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിസി രജിസ്ട്രാർ തർക്കത്തിൽ തിരിച്ചടിയേറ്റ് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ടെക്നിക്കൽ, ഡിജിറ്റൽ സർവകലാശാലകളിൽ ഗവർണർക്ക് തിരിച്ചടിയേറ്റത്തോടെ രാജ്ഭവൻ ഇടപെടൽ വൈകും.
സർവകലാശാലയിലെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ഒപ്പിടാതെയാണ് വിസി മോഹനൻ കുന്നുമ്മൽ രജിസ്ട്രാർ നൽകുന്ന ഇ-ഫയലുകൾ തിരിച്ചയക്കുന്നത്. സർവകലാശാലയിലേക്ക് നേരിട്ടെത്തില്ലെന്ന നിലപാടും മോഹനൻ കുന്നുമ്മൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇ-ഫയലുകളുടെ പൂർണാധികാരം തനിക്ക് ലഭിക്കാനുള്ള വിസിയുടെ നീക്കവും സർവകലാശാല ചട്ട പ്രകാരം നടന്നില്ല. ഹൈക്കോടതി വിധിപ്രകാരം അഞ്ചു ദിവസത്തേക്ക് ചുമതലയുണ്ടായിരുന്ന വൈസ് ചാൻസലർ സിസാ തോമസിന്റെ തീരുമാനത്തിന് നിയമസാധ്യത ഉണ്ടോ എന്ന കാര്യത്തിലും രണ്ട് അഭിപ്രായമുണ്ട്.