വി.ഡി സതീശന്‍ പാണക്കാട്ടെത്തി; ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിലാണ് യോഗം

Update: 2023-11-07 04:33 GMT

സതീശന്‍ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു

മലപ്പുറം: പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പാണക്കാട്ടെത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പാണക്കാടെത്തി. മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.മലപ്പുറം കോൺഗ്രസിലെ തർക്കവും ഫലസ്തീൻ വിവാദവും ചർച്ചയായെന്നാണ് സൂചന.  പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം തുടങ്ങിയവരും മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.എസ് ജോയും യോഗത്തില്‍ പങ്കെടുത്തു. സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിലായിരുന്നു യോഗം. 

മലപ്പുറത്തെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ശക്തമായ സമയത്താണ് കൂടിക്കാഴ്ച . കോൺഗ്രസിലെ പ്രശ്നങ്ങൾ തെരുവിലേക്ക് എത്തിയതിൽ മുസ്‍ലിം ലീഗിന് അമർഷമുണ്ട്.അതേസമയം കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും പാണക്കാടെത്തുന്നുണ്ട്. വൈകിട്ട് നാലു മണിക്ക് സാദിഖലി തങ്ങളെ കാണും.

Advertising
Advertising


Full View


മലപ്പുറത്ത് കോൺഗ്രസ് കൺവെൻഷൻ

ഗ്രൂപ്പ് തർക്കം അതിരൂക്ഷമായി തുടരുന്ന മലപ്പുറത്ത് ഇന്ന് കോൺഗ്രസ് കൺവെൻഷൻ. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കൺവെൻഷനിൽ പങ്കെടുക്കും. കെ.പി.സി.സിയുടെ വിലക്കുള്ളതിനാൽ ആര്യാടൻ ഷൗക്കത്തിന് കൺവെൻഷനിൽ പങ്കെടുക്കാൻ കഴിയില്ല.

പുനഃസംഘടനയെ തുടർന്ന് മലപ്പുറത്തെ കോൺഗ്രസിൽ വലിയ കലഹമാണ് നിലനിൽക്കുന്നത്. പ്രശ്നങ്ങൾ ഏറ്റവും സങ്കീർണമായി നിൽക്കുന്ന സമയത്താണ് ജില്ല, നേതൃ കൺവെൻഷൻ നടക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള തയ്യറെടുപ്പാണ് കൺവൻഷന്റെ അജണ്ട. പുനസംഘടനയിൽ എ. ഗ്രൂപ്പിനെ അവഗണിച്ചു എന്നാണ് പരാതി. വിലക്ക് നിലനിൽക്കുന്നതിനാൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല. എന്നാൽ എ. ഗ്രൂപ്പിന്‍റെ പ്രധാനപെട്ട മറ്റ് നേതാക്കൾ കൺവെൻഷനിൽ പങ്കെടുക്കും. കെ.പി.സി.സി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും നേരിൽ കണ്ട് എ. ഗ്രൂപ്പ് നേതാക്കൾ പരാതി അറിയിക്കാനും സാധ്യതയുണ്ട്. ഇരുവിഭാഗം നേതാക്കളുമായി കെ.സുധാകരനും വി.ഡി. സതീശനും കൂടികാഴ്ച നടത്തിയേക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News