'ശൈലി മയപ്പെടുത്തണം'; വി.ഡി സതീശന് ലീഗ് നേതൃയോഗത്തിൽ വിമർശനം

കെ.എം ഷാജി, എം.കെ മുനീർ അടക്കമുള്ള നേതാക്കളാണ് വിമർശനം ഉന്നയിച്ചത്

Update: 2025-06-01 15:36 GMT
Editor : നബിൽ ഐ.വി | By : Web Desk

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ലീഗ് നേതൃയോഗത്തില്‍ വിമര്‍ശനം. സതീശന്‍ ശൈലി മയപ്പെടുത്തണമെന്ന് നേതാക്കള്‍ പറഞ്ഞു. കെ.എം ഷാജി, എം.കെ മുനീര്‍ അടക്കമുള്ള നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്.

പി.വി അന്‍വറിനെ യുഡിഎഫിനൊപ്പം കൂട്ടണമായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു. വിമശനങ്ങളെ പി.കെ കുഞ്ഞാലിക്കുട്ടി ശരിവെച്ചു. വിഷയം കെ.സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളുടെ ശ്രദ്ധയിപ്പെടുത്താനും യോ?ഗം തീരുമാനിച്ചു.

നിലമ്പൂരില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയെ വലിയ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കുക എന്നത് തന്നെയായിരുന്നു യോഗത്തിന്റെ പ്രധാന ഉദ്ദേശ്യം. നിലവിലുള്ള രാഷ്ട്രീയ വിഷയങ്ങളിലുള്ള പോസിറ്റീവ് ആയ അഭിപ്രായങ്ങളും ചര്‍ച്ചകളുമാണ് യോഗത്തിലുണ്ടായത്. ഏതെങ്കിലും നേതാക്കളെ പ്രത്യേകമായി ലക്ഷ്യം വെച്ചുള്ള ഒന്നും ഉണ്ടായിട്ടില്ല. ആ രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

പി.വി അന്‍വറിന്റെ മുന്നണി സഹകരണം സംബന്ധിച്ച നിലപാടില്‍ യുഡിഎഫില്‍ വ്യത്യസ്ത സ്വരം ഉയര്‍ന്നിരുന്നു. അന്‍വര്‍ അധ്യായം അടച്ചെന്ന് വി.ഡി സതിശന്നും ചര്‍ച്ചയില്ലെന്ന് പി.കെ കുഞ്ഞാലികുട്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞു. നാമനിര്‍ദേശം പിന്‍വലിക്കുന്ന ദിനം വരെ കാത്തിരിക്കുമെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണം.

യുഡിഎഫുമായി വിലപേശല്‍ തുടര്‍ന്നുകൊണ്ടിരുന്ന പി.വി അന്‍വറുമായി ഒരു ചര്‍ച്ചയും വേണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News