'കെപിസിസി പ്രസിഡന്റ് പറയും': ചാണ്ടി ഉമ്മന്റെ അതൃപ്തിയിൽ മറുപടി പറയാതെ വി.ഡി സതീശൻ

മാടായി കോളജ് വിവാദത്തിലും വി.ഡി സതീശൻ പ്രതികരിച്ചില്ല

Update: 2024-12-10 09:37 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം: ചാണ്ടി ഉമ്മൻ എംഎൽഎയുടെ അതൃപ്തിയിൽ മറുപടി പറയാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയത്തിൽ കെപിസിസി പ്രസിഡന്റ് മറുപടി പറയുമെന്ന് സതീശൻ പറഞ്ഞു. അതേസമയം മാടായി കോളജ് വിവാദത്തിലും വി.ഡി സതീശൻ പ്രതികരിച്ചില്ല. 

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചുമതല നൽകാത്തതില്‍ അതൃപ്തി പരസ്യമാക്കിയാണ് ചാണ്ടി ഉമ്മൻ എംഎൽഎ രംഗത്ത് എത്തിയത്.

'താനൊഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നു. അന്ന് പ്രതികരിക്കേണ്ട എന്ന് കരുതിയതാണ് ഒന്നും പറയാതിരുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ച് നിർത്തി നേതൃത്വം മുന്നോട്ടു പോകണം. പാർട്ടി പുനഃസംഘടനകൾ യുവാക്കൾക്ക് പ്രതിനിധ്യം ലഭിക്കണം. കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്ന അഭിപ്രായമില്ല. അത് ചർച്ച ചെയ്യാൻ പോലും പാടില്ല. എല്ലാവരെയും ചേർത്ത് പിടിച്ചു പോകണമെന്നും അദ്ദേഹം ആവർത്തിച്ചു.

അതേസമയം ചാണ്ടി ഉമ്മന്റെ പരാതിയിൽ നേതൃത്വമാണ് മറുപടി പറയേണ്ടതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News