മാധ്യമപ്രവർത്തകരെ ആക്രമിച്ച പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകുമെന്ന് വി.ഡി. സതീശൻ

കോഴിക്കോട്ട് നടന്നത് സമാന്തരയോഗമല്ലെന്നും സതീശൻ പറഞ്ഞു.

Update: 2021-11-13 10:55 GMT
Editor : Nidhin | By : Web Desk

കോഴിക്കോട്ട് മാധ്യമപ്രവർത്തകരെ ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവം പാർട്ടി അന്വേഷിക്കുമെന്നും കോഴിക്കോട്ട് നടന്നത് സമാന്തരയോഗമല്ലെന്നും സതീശൻ പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകർ മർദിച്ച മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഷ്യാനെറ്റ് റിപ്പോർട്ടർ സി ആർ രാജേഷിനേയും കൈരളി ടിവിയിലെ മേഘയേയും പ്രവർത്തകർ തടഞ്ഞുവെച്ചു.

ഇന്ന് രാവിലെയാണ് സ്വകാര്യ ഹോട്ടലിൽ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതോടെയാണ് നേതാക്കൾ കയ്യേറ്റവും മർദ്ദനവും ആരംഭിച്ചത്.

Summary: Opposition leader VD Satheesan has said that action will be taken against the Congress workers who attacked journalists in Kozhikode.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News