'മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചി കണ്ടിട്ട് പോകട്ടെ'; തലസ്ഥാനത്ത് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോയെന്ന് വി.ഡി സതീശൻ

കേരളത്തിൽ സർക്കാരില്ലെന്നും സർക്കാർ മുഴുവനായി തൃക്കാക്കരയിലാണെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു

Update: 2022-05-17 16:50 GMT

എറണാകുളം: തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരത്ത് പോയിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലല്ലോയെന്നും കൊച്ചി കണ്ടിട്ട് പോകട്ടെയെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ പരിഹാസം. സർക്കാരിൻറെ കൈയിൽ പണമില്ലാതെ മന്ത്രിമാർ തിരുവനന്തപുരത്ത് പോയിട്ട് എന്തുചെയ്യാനാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.  

അതേസമയം, കേരളത്തിൽ സർക്കാരില്ലെന്നും സർക്കാർ മുഴവനായി തൃക്കാക്കരയിലാണെന്നുമാണ് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. യു.ഡി.എഫിനെ ഭയപ്പെടുന്നതുകൊണ്ടാണ് മുഖ്യമന്ത്രിയടക്കം തൃക്കാക്കരയിലെത്തിയത്. യു.ഡി.എഫിനെ മറ്റ് പാർട്ടിക്കാർ പോലും അംഗീകരിച്ചു. അതുകൊണ്ടാണ് പരിഭ്രാന്തിയെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.  

Advertising
Advertising

അതിനിടെ, മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ ഉമ്മന്‍ചാണ്ടി പിന്തുണക്കുകയും ചെയ്തു. മാന്യത യു.ഡി.എഫിനെ പഠിപ്പിക്കേണ്ടെന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. ഒരു നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ചങ്ങലപൊട്ടിച്ച് വന്ന നായയെപ്പോലെ മുഖ്യമന്ത്രി ഇറങ്ങി നടക്കുകയാണെന്നായിരുന്നു കെ. സുധാകരന്‍റെ പരാമര്‍ശം. ഏത് സാഹചര്യത്തിലാണ് കെ. സുധാകരന്‍ അത്തരം പരാമർശം നടത്തിയതെന്ന് അറിയില്ലെന്നും പരാമർശം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു വി.ഡി സതീശന്‍ പ്രതികരിച്ചത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News