'കിട്ടാത്ത മുന്തിരി പുളിക്കും, പുകഴ്ത്തൽ കൊണ്ടൊന്നും ലീഗ് വഴങ്ങില്ല'; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ഡി സതീശൻ

കേരളത്തിലെ സ്റ്റാർട്ടപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയത് സംസ്ഥാനം പണം നൽകി ഏൽപ്പിച്ച ഏജൻസിയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു

Update: 2025-03-05 06:35 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പുകഴ്ത്തൽ കൊണ്ടെന്നും മുസ്ലീം ലീഗ് വീഴില്ലെന്നും കിട്ടാത്ത മുന്തിരി പുളിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. കോൺഗ്രസ് എവിടെയാണ് ബിജെപിയുമായി വിട്ടുവീഴ്ച ചെയ്തെന്നും സതീശൻ ചോദിച്ചു.

പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിക്ക് ബിജെപി അനുകൂല നിലപാടാണ്. ബിജെപി ഫാസിസ്റ്റല്ല എന്ന നിലപാടെടുത്ത എക പാർട്ടി സിപിഎമ്മാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആശമാരുടെ സമരത്തിൽ കേന്ദ്രത്തിന്റെ കണക്കുകളെ വി.ഡി സതീശൻ പിന്തുണച്ചു. കേന്ദ്രം സംസ്ഥാനത്തിന് പണം അനുവദിച്ചുവെന്നത് ശരിയാണെന്നും എൻഎച്ച്എമ്മിന് അധികം പണം നൽകിയിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.

Advertising
Advertising

സിക്കിം സർക്കാർ ഓണറേറിയം വർദ്ധിപ്പിച്ചതിന്റെ തെളിവ് തന്റെ കൈയിൽ ഉണ്ട്. 10 കൊല്ലം മുൻപ് ഓണറേറിയം 10,000 ആക്കണമെന്ന് സബ്മിഷൻ അവതരിപ്പിച്ച ആളാണ് ഇന്നത്തെ സിഐടിയു സംസ്ഥാന സെക്രട്ടറിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കേരളത്തിലെ സ്റ്റാർട്ടപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയത് സംസ്ഥാനം പണം നൽകി ഏൽപ്പിച്ച ഏജൻസിയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. സ്റ്റാർട്ട് അപ് ജനോം എന്ന സ്ഥാപനത്തിന് 2021 മുതൽ 2024 വരെ സർക്കാർ പണം കൊടുത്തിട്ടുണ്ട്. കണക്ക് തയ്യാറാക്കാൻ 48,000 യുഎസ് ഡോളറാണ് സ്റ്റാർട്ട് അപ് ജനോമിന് നൽകിയത്. പണം കൊടുത്തതിന് തെളിവ് നൽകാം. കേരള സ്റ്റാർട്ട് അപ് മിഷൻ, സ്റ്റാർട്ട് അപ് ജെനോമിന്റെ ക്ലൈന്റ് ആണെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News