വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയെന്ന് വി.ഡി സതീശൻ

'മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണ്. ഒരു മത-സാമുദായിക നേതാവ് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് വെള്ളാപ്പള്ളി പറയുന്നത്'

Update: 2025-07-20 07:29 GMT

കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

''മുഖ്യമന്ത്രി പിണറായി വിജയന്റെ നരേറ്റീവാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണ്. ഒരു മത-സാമുദായിക നേതാവ് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്.  ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനയിൽ നിന്ന് സാമുദായ നേതാക്കൾ പിന്മാറണം. ഗുരുദേവൻ പറഞ്ഞതിന് വിരുദ്ധമാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്''- വി.ഡി സതീശന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അതേസമയം കെ ബാബു എംഎൽഎ വെള്ളാപ്പള്ളിയെ പ്രശംസിച്ചതിനെ കുറിച്ച് തനിക്കറിയില്ലെന്നും സതീശന്‍ പറഞ്ഞു. ഭിന്നിപ്പിക്കുന്ന വിദ്വേഷത്തിന്റെ ക്യാമ്പയിന്‍ ആര് നടത്തിയാലും ഞങ്ങളതിനെ ചോദ്യം ചെയ്യുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News