'പൂച്ചക്ക് പ്രസവിക്കാൻ കേരളത്തിൽ ഇപ്പോൾ ഏറ്റവും പറ്റിയ സ്ഥലം ഖജനാവാണ്': വി.ഡി സതീശൻ

കേരളത്തിൽ ഗുണ്ടകളും ക്രിമിനലുകളും അഴിഞ്ഞാടുകയാണെന്നും പ്രതിപക്ഷ നേതാവ്

Update: 2026-02-07 15:35 GMT

കണ്ണൂർ: കേരളത്തിലിപ്പോൾ പൂച്ചക്ക് പ്രസവിക്കാൻ പറ്റിയ സ്ഥലം ഖജനാവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തെ പിണറായി സർക്കാർ കൊടും കെണിയിലാക്കി. കേരളത്തിൽ ഗുണ്ടകളും ക്രിമിനലുകളും അഴിഞ്ഞാടുകയാണെന്നും സർക്കാരില്ലായ്മയാണ് പിണറായി സർക്കാരിന്റെ മുഖമുദ്രയെന്നും പയ്യന്നൂരിൽ നടന്ന പുതുയുഗ യാത്രയിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളത്തെ പിണറായി സർക്കാർ കൊടും കെണിയിലാക്കി. ആറ് ലക്ഷം രൂപയുടെ കടബാധ്യത കേരളത്തിലെ ജനങ്ങളുടെ തലയിൽ കെട്ടിവെച്ചാണ് പിണറായി വിജയൻ ഇറങ്ങുന്നത്. ഉന്നത വിദ്യാഭ്യാസ രംഗവും ആരോഗ്യ രംഗവും തകർന്നുവെന്നും സതീശൻ ആരോപിച്ചു. കൂടാതെ, സംസ്ഥാനത്ത് ഗുണ്ടകളും ക്രിമിനലുകളും അഴിഞ്ഞാടുകയാണെന്ന് സതീശൻ വിമർശിച്ചു. ടി.പി കേസിലെ പ്രതികൾക്ക് തന്തൂരി ചിക്കനും ചൈനീസ് ഫുഡും മുന്തിയ മദ്യവുമാണ് ജയിലിൽ ലഭിക്കുന്നതെന്നും പുതിയ മോഡൽ മൊബൈൽ ഫോൺ അടക്കം ജയിലിൽ ക്രിമിനലുകൾക്ക് ലഭിക്കുന്നുവെന്നും സതീശൻ പറഞ്ഞു.

Advertising
Advertising

രക്തസാക്ഷികളുണ്ടായാൽ സിപിഎമ്മിന് കോളടിച്ച പോലെയാണെന്നും സതീശൻ പരിഹസിച്ചു. രക്തസാക്ഷി ഫണ്ട് വ്യാപകമായി തട്ടിപ്പ് നടത്തുന്നു. പാർട്ടി കുടുംബങ്ങള് പോലും വെറുക്കുന്ന നേതൃത്വമാണ് സിപിഎമ്മിനുള്ളതെന്നും സതീശൻ കുറ്റപ്പെടുത്തി.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News