കോവിഡ് മരണത്തിൽ പ്രവാസികൾക്ക് സഹായം കിട്ടുമോ? മന്ത്രിയുടെ മറുപടിയിങ്ങനെ

മരണങ്ങളിൽ സംസ്ഥാന സർക്കാറിന് മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്നും മന്ത്രി

Update: 2021-07-01 06:44 GMT
Editor : abs | By : Web Desk

തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തു മരിച്ച പ്രവാസികളുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വിഷയത്തിൽ സർക്കാർ തലത്തിൽ ആലോചിക്കേണ്ടതാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി. കോവിഡ് മരണങ്ങളിൽ സംസ്ഥാന സർക്കാറിന് മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

'മരണം നിർണയിക്കുന്ന മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ നിശ്ചയിച്ചതല്ല. ഐസിഎംആർഎയും ഡബ്ല്യൂഎച്ച്ഒയുടെയും മാർഗനിർദേശപ്രകാരമാണ് മരണങ്ങൾ നിശ്ചയിക്കുന്നത്. ഇതിൽ മാറ്റങ്ങൾ വരുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചാൽ അതു പരിഗണിക്കും. ജനങ്ങൾക്ക് പരമാവധി സഹായം ലഭ്യമാക്കുക എന്നതാണ് സർക്കാർ നിലപാട്' - മന്ത്രി വ്യക്തമാക്കി.

Advertising
Advertising

'നഷ്ടപരിഹാരം കിട്ടേണ്ട വ്യക്തിഗത കേസുകൾ ഉണ്ടെങ്കിൽ അത് പരിഗണിക്കാവുന്നതാണ്. മരണപ്പെട്ടവരുടെ പേര് പ്രസിദ്ധീകരിക്കുന്നതും ആലോചിക്കും. ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകൾ നടത്തരുത്. ഇതിനെ ഒന്നിച്ചാണ് നേരിടേണ്ടത്. ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് ഓൺലൈൻ വികേന്ദ്രീകരണ സംവിധാനം കൊണ്ടുവന്നത്' - അവർ ചൂണ്ടിക്കാട്ടി.

അതിനിടെ, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി ഉത്തരവിൻറെ പശ്ചാത്തലത്തിൽ മരണങ്ങളിൽ പുനഃപരിശോധന വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News