ഒരുകോടി രൂപ ബാധ്യത വരുത്തിയെന്ന് ആരോപണം: സസ്പെന്‍ഷനിലായിരുന്ന വെള്ളനാട് സഹകരണ ബാങ്ക് സെക്രട്ടറി ആത്മഹത്യ ചെയ്തു

ജോലി ഇല്ലാത്തതിനാൽ ഭർത്താവ് മാനസിക പ്രയാസത്തിലായിരുന്നുവെന്നും വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും അമ്പിളിയുടെ ഭാര്യ മഞ്ജു പറഞ്ഞു

Update: 2025-10-26 05:41 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: വെള്ളനാട് സഹകരണ ബാങ്ക് സെക്രട്ടറി ആത്മഹത്യ ചെയ്തു.സസ്‌പെൻഷനിലായിരുന്ന അനില്‍കുമാര്‍ എന്ന അമ്പിളിയാണ് ആത്മഹത്യ ചെയ്തത്.ബാങ്കിന് ഒരുകോടി രൂപയുടെ ബാധ്യത വരുത്തിയെന്നായിരുന്നു ആരോപണം.കോൺഗ്രസ് ഭരണമായിരുന്ന സഹകരണ ബാങ്ക് ഒന്നരവർഷമായി അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്.

വെള്ളനാട് ശശി പ്രസിഡൻ്റായിരുന്ന സർവീസ് സഹകരണ ബാങ്ക് ആണിത്. ക്രമക്കേടുകളെ തുടർന്ന് ഇദ്ദേഹത്തെ കോൺഗ്രസ് പുറത്താക്കിയിരുന്നു. പിന്നാലെ ശശി സിപിഎമ്മിൽ ചേർന്നു. അതേസമയം, ജോലി ഇല്ലാത്തതിനാൽ ഭർത്താവ് മാനസിക പ്രയാസത്തിലായിരുന്നുവെന്നും വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും അമ്പിളിയുടെ ഭാര്യ മഞ്ജു പറഞ്ഞു.ഒരു കാരണവും കൂടാതെയായിരുന്നു സസ്പെൻഷൻ നടപടിയെന്നും ഭാര്യ ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News