അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു; അഞ്ച് ദേവസ്വം ബോർഡുകളും പിരിച്ചു വിടണമെന്ന് വെള്ളാപ്പള്ളി

എസ്എൻഡിപിയുടെ മുഖപത്രമായ യോഗനാദത്തിലെ മുഖ പ്രസംഗത്തിലാണ് വിമർശനം

Update: 2025-10-29 05:03 GMT
Editor : Jaisy Thomas | By : Web Desk

Photo| Facebook

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അഞ്ച് ദേവസ്വം ബോർഡുകളും പിരിച്ചു വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്എൻഡിപിയുടെ മുഖപത്രമായ യോഗനാദത്തിലെ മുഖ പ്രസംഗത്തിലാണ് വിമർശനം.

ഹൈന്ദവ വിശ്വാസികളെ അവഹേളിക്കും വിധം ദേവസ്വം ബോർഡുകൾ മാറി. ദേവസ്വം ബോർഡുകൾ  അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു. മാറിമാറിവരുന്ന സർക്കാരുകൾക്ക് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയാനാവില്ല. മോന്തായം വളഞ്ഞാൽ കഴുക്കോലുകളുടെ കാര്യം പറയാനില്ല. കാണിക്ക വഞ്ചിയിൽ കയ്യിട്ടു വാരാത്തവർ ചുരുക്കം. എക്സിക്യൂട്ടീവ് അധികാരത്തിലേക്ക് ഐഎഎസുകാർ വരണം. സർക്കാരിന്‍റെയും ദേവസ്വം മന്ത്രിയുടെയും അറിവോടെ ആകണം സുപ്രധാന തീരുമാനങ്ങളെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Advertising
Advertising

സംസ്ഥാന സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വം സംബാർഡിനെയും പ്രതിസന്ധിയിലാക്കി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊള്ള വിവാദം അന്ത മില്ലാതെ തുടരുകയാണ്. ഹൈന്ദവ വിശ്വാസത്തെ തന്നെ അവഹേ ളിക്കുന്ന നിലയിലേക്ക് സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡുകളുടെ ഭരണം മാറിപ്പോയെന്നതിൻ്റെ മകുടോദാഹരണമാ യി ഈ സംഭവം. അതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് മാറി മാറി ഭരിച്ച ഒരു സർക്കാരിനും ഒഴിയാനാവില്ല. സ്വയംഭരണ സ്ഥാപനങ്ങ ളായിരിക്കെ തന്നെ അഞ്ച് ദേവസ്വം ബോർഡുകളും അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു.

അധികാര രാഷ്ട്രീയത്തിൻ്റെ പുറമ്പോ ക്കിൽ ഗതികിട്ടാപ്രേതങ്ങളായി അലയുന്ന നിർഗുണന്മാരായ കുറച്ചു നേതാക്കൾക്ക് രണ്ടോ മൂന്നോ വർഷത്തെ പദവിയും ശിഷ്ടകാലം ജീവിക്കാൻ വകയുണ്ടാക്കാനുമുള്ള സംവിധാനവുമായി ദേവസ്വം ബോർഡുകൾ മാറി. വന്നവരിലും പോയവരിലും ചൂഷണവും മോഷ ണവും നടത്താത്തവർ കുറവാണ്. കാണിക്കവഞ്ചിയിൽ കൈയ്യിട്ടുവാ രാത്തവരും ചുരുക്കം. സെക്രട്ടേറിയറ്റിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്ന് സർക്കാർ നിയോഗിക്കുന്ന ദേവസ്വം അഡ്മിനിസ്ട്രേറ്റർമാരുടെയും സ്പെഷ്യൽ കമ്മിഷണർമാരുടെയും കാര്യവും തഥൈവ. സ്വന്തം നാട്ടിൽ രണ്ടുവർഷം ജോലി ചെയ്യാനോ അധികാരത്തിന്റെ ശീതളി മയിൽ കാറും ക്വാർട്ടേഴ്സും സുഖവാസവും ലക്ഷ്യമിട്ടോ മന്ത്രിമാരുടെ കാലുപിടിച്ചെത്തുന്നവരാണ് ഇവരിലേറെയും.

മോന്തായം വളഞ്ഞാൽ കഴുക്കോലുകളുടെ കാര്യം പറയാനില്ലെ ന്ന പോലെയാണ് ദേവസ്വം ബോർഡുകളിലെ ജീവനക്കാരുടെ സ്ഥിതി. സർക്കാർ ഭരണസംവിധാനത്തിലെ ഏറ്റവും കള്ളന്മാരും കാര്യപ്രാപ്തിയില്ലാത്തവരും വക്രബുദ്ധികളുമായ ജീവനക്കാരുള്ളത് ദേവസ്വം ബോർഡുകളിലാണ്. സത്യസന്ധരും കാര്യപ്രാപ്തിയുള്ളവ രും വിരലിൽ എണ്ണാവുന്നവർ മാത്രം. രാഷ്ട്രീയ അതിപ്രസരത്തിലൂടെ സർവീസ് സംഘടനകളാണ് ജീവനക്കാരുടെ എല്ലാക്കാര്യങ്ങളും നിയന്ത്രിക്കുന്നത്. സ്വാധീനമുള്ള ഒരു സ്വീപ്പറെ തൊടാൻ പോലും മേലുദ്യോഗസ്ഥർക്കാവില്ല. ഗായത്രിമന്ത്രം അറിയാത്ത പൂജാരിമാരും മാലകെട്ടോ ഇടയ്ക്കകൊട്ടോ അറിയാത്ത കഴകക്കാരും കണക്കറിയാ ത്ത അക്കൗണ്ടന്റുമാരും മാനേജ്‌മെൻ്റിൻ്റ ബാലപാഠം അറിയാത്ത മാനേജർമാരും എസ്.എസ്.എൽ.സി പാസാകാത്ത അസി.കമ്മിഷ ണർമാരും അരമതിൽ പോലും കെട്ടാനറിയാത്ത എൻജിനിയർമാരും ഉൾപ്പെട്ട ഉദ്യോഗസ്ഥവൃന്ദമാണ് ദേവസ്വം ബോർഡുകളിൽ.അഡ്മിനി സ്ട്രേറ്റീവ് സ്റ്റാഫിനാണ് മേൽക്കോയ്മ. ഇവരിൽ നൂറുകണക്കിന് മുരാരി ബാബുമാർ അഞ്ചു ദേവസ്വം ബോർഡുകളിലുമായുണ്ട്. ശാന്തിക്കാർ ഉൾപ്പെടെ ക്ഷേത്രജീവനക്കാർ രണ്ടാംകിട പൗരന്മാരാണെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News