Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
പത്തനംതിട്ട: ശബരിമല കേസുകൾ പിൻവലിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം, ആഗോള അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോർഡിന് ഒരു രാഷ്ട്രീയ ലക്ഷ്യവും ഇല്ലെന്ന് ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. ശബരിമല വികസനം മാത്രമാണ് ബോർഡിന്റെ ലക്ഷ്യം. ബദൽ സംഗമം ആർക്കും നടത്താമെന്നും പ്രശാന്ത് പറഞ്ഞു.