വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ പിതൃസഹോദരന്‍റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്
സുരക്ഷ മുൻനിർത്തി കൂടുതൽ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാനെ പിതൃസഹോദരന്‍റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് തെളിവെടുപ്പ് നടക്കുന്നത്.ചുള്ളാളത്തുള്ള ലത്തീഫിന്റെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ വീണ്ടും അഫാന്റെ വീട്ടിലെത്തിക്കും. സുരക്ഷ മുൻനിർത്തി കൂടുതൽ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.കേസില്‍ മൂന്ന് ദിവസത്തേക്കാണ് അഫാനെ കസ്റ്റഡിയിൽ വിട്ടത്.
ഫെബ്രുവരി 24 നായിരുന്നു വെഞ്ഞാറമൂടമൂട് കൂട്ടക്കൊലപാതകം നടന്നത്. അഫാന്റെ പിതൃമാതാവ് സൽമാബീവി,പിതൃസഹോദരൻ ലത്തീഫ്,ഭാര്യ ഷാഹിദ,സഹോദരൻ അഫാൻ,പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. മാതാവായ ഷെമിയെ അഫാൻ ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. മാതാവ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞദിവസമാണ് ഇളയ മകനടക്കം മരിച്ച വിവരം ഷെമിയെ അറിയിച്ചത്.രാവിലെ പത്തുമണിക്കും ആറുമണിക്കും ഇടയിൽ അഞ്ചുകൊലപാതകങ്ങളും നടത്തിയ ശേഷം അഫാൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിന് കാരണമെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി.