ഓണക്കിഴി വിവാദം; തൃക്കാക്കര നഗരസഭയില്‍ വിജിലന്‍സ് സംഘം പ്രാഥമിക പരിശോധന നടത്തി

നഗരസഭയുടെ കൗൺസിൽ യോഗത്തിൽ നടന്നത് നാടകീയ രംഗങ്ങള്‍

Update: 2021-08-27 12:28 GMT
Advertising

തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിക്കൊപ്പം പണം നൽകിയെന്ന ആരോപണത്തില്‍ വിജിലന്‍സ് സംഘം പ്രാഥമിക പരിശോധന നടത്തി. നഗരസഭ ഓഫീസിലെത്തി സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് സംഘം മടങ്ങിയത്. അതിനിടെ നഗരസഭയുടെ കൗൺസിൽ യോഗത്തിൽ നാടകീയ രംഗങ്ങളാണ് നടന്നത്. ചിലർ വിവാദങ്ങൾ മനപൂർവം ഉണ്ടാക്കുകയാണെന്നും പദവി രാജിവെക്കില്ലെന്നും ചെയർപേഴ്സൺ അജിത തങ്കപ്പൻ പറഞ്ഞു.

രാവിലെ മുതല്‍ തന്നെ നഗരസഭാകവാടത്തിനു മുമ്പിൽ ചെയര്‍പേഴ്സണെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നിലയുറപ്പിച്ചിരുന്നു. 11 മണിയോടെ നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ ഓഫീസിനു പിൻവാതിലിലൂടെ യോഗം നടക്കേണ്ട ഹാളിലേക്ക് എത്തിയെങ്കിലും പ്രതിഷേധം കടുത്തു. ഇതോടെ പൊലീസ് സുരക്ഷാവലയത്തില്‍ നഗരസഭാ അധ്യക്ഷ മറ്റൊരു റൂമിലേക്ക് എത്തി യു.ഡി.എഫ് കൗൺസിലർമാരോടൊപ്പം കൗൺസിൽ യോഗം ചേരുകയായിരുന്നു.

ഇതോടെ, പ്രതിപക്ഷവും സമാന്തരമായി കൗണ്‍സില്‍ യോഗം ചേര്‍ന്നു. പണം നൽകിയെന്ന പ്രതിപക്ഷ ആരോപണം ശരിവെച്ച കോൺഗ്രസ് കൗൺസിലർ വി.ഡി സുരേഷും ഭരണപക്ഷത്തോടൊപ്പം യോഗത്തിൽ പങ്കെടുത്തുവെങ്കിലും ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി അറിയിച്ചു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News