'ആരോപണം ഉണ്ടായപ്പോൾ ഞാന്‍ മാറി നിന്നു,ബാബുരാജും വിട്ടുനില്‍ക്കട്ടെ, ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ'; വിജയ് ബാബു

ബാബുരാജിനെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും നിരപരാധിത്വം തെളിയിച്ചു തിരിച്ചു വരട്ടെയന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു

Update: 2025-07-29 07:51 GMT
Editor : Lissy P | By : Web Desk

കൊച്ചി: താരസംഘടന 'അമ്മ'യുടെ ( AMMA) പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്ന് ആരോപണവിധേയർ മാറിനിൽക്കണമെന്ന് നിര്‍മാതാവും നടനുമായ വിജയ് ബാബു. ആരോപണം ഉണ്ടായപ്പോൾ താൻ മാറി നിന്നു. ബാബുരാജ് മാറി നിന്ന് നിരപരാധിത്വം തെളിയിച്ചു തിരിച്ചു വരണം.ഒരു മാറ്റത്തിന് സ്ത്രീ നേതൃത്വത്തിൽ വരട്ടെയെന്നും വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

'എനിക്കെതിരെ ആരോപണമുയർന്നപ്പോൾ ഞാൻ വിട്ടുനിന്നു. ബാബുരാജ് ഇത്തവണ അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണം. ബാബുരാജിനെതിരെ  നിരവധി കേസുകൾ നിലവിലുണ്ടെന്നും  മറിച്ചു തെളിയിച്ച് അദ്ദേഹം തിരിച്ചുവരട്ടെ.  ബാബുരാജിനെപോലെ സംഘടനയെ നയിക്കാൻ കഴിവുള്ളപ്പോൾ എന്തിനാണ് മത്സരിക്കാൻ തിടുക്കം കൂട്ടുന്നത്. വ്യക്തിയേക്കാൾ വലുതാണ് സംഘടന. ഈ പറയുന്നത് ബാബു രാജ് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെയെന്നും' വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

Advertising
Advertising

അതേസമയം,' അമ്മ'യിലെ തെരഞ്ഞെടുപ്പില്‍ നിന്ന് ജഗദീഷ് പിന്മാറിയേക്കും . വനിത പ്രസിഡന്റ് വരട്ടെയെന്ന നിലപാടിലാണ് ജഗദീഷെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം മോഹന്‍ലാലിനോടും മമ്മൂട്ടിയോടും ജഗദീഷ് ഇക്കാര്യം സംസാരിച്ചു. നടന്‍ രവീന്ദ്രനും പ്രസിഡണ്ട് സ്ഥാനത്തെക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറും. ബാബുരാജിനെതിരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രന്‍ മത്സരിക്കും. ശ്വേതാ മേനോന്‍ ആണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പത്രിക നല്‍കിയിരിക്കുന്ന വനിത. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അനുമതി ലഭിച്ചാല്‍ മത്സരത്തില്‍ നിന്ന് പിന്മാറുമെന്ന നിലപാടിലാണ് ജഗദീഷ്. 


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News