'നിരവധി തെളിവുകളുണ്ടായിട്ടും ജാമ്യം ലഭിച്ചു'; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം നിരാശാജനകമെന്ന് നടിയുടെ പിതാവ്

'പരാതി കൊടുക്കരുതെന്ന് പറഞ്ഞ് മൂത്ത മകളുടെ കാല് പിടിച്ചയാളാണ് പ്രതി'

Update: 2022-06-22 07:36 GMT

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം നിരാശാജനകമെന്ന് നടിയുടെ പിതാവ്. പ്രതിക്കെതിരെ നിരവധി തെളിവുകളുണ്ടായിട്ടും ജാമ്യം ലഭിച്ചു. തങ്ങൾ നിയമപരമായി മാത്രമാണ് നീങ്ങിയത്. പ്രതി നിയമം ലംഘിച്ച് ഇരയുടെ പേര് വെളിപ്പെടുത്തി. എന്നിട്ടും ജാമ്യം ലഭിച്ചത് തീർത്തും ദൗർഭാഗ്യകരമാണെന്ന് പിതാവ് പറഞ്ഞു. സഹോദരിയെ സ്വാധീനിക്കാൻ ശ്രമിച്ചു. പരാതി കൊടുക്കരുതെന്ന് പറഞ്ഞ് മൂത്ത മകളുടെ കാല് പിടിച്ചയാളാണ് പ്രതി. ഇത് വിജയ് ബാബുവിന് വിദേശത്തേക്ക് കടക്കാൻ സഹായിച്ചെന്നും നടിയുടെ പിതാവ് കൂട്ടിച്ചേർത്തു.

Advertising
Advertising

സാക്ഷികളെ സ്വാധീനിക്കരുതെന്നും പാസ്‌പോർട്ട് സമർപ്പിക്കണമെന്നുമുള്ള ഉപാധികളോടെ ഹൈക്കോടതിയാണ് വിജയബാബുവിന്  ജാമ്യം അനുവദിച്ചത്. ഈ മാസം 27 ന് കോടതി മുമ്പാകെ ഹാജരാകണമെന്നും നിർദേശമുണ്ട്. വിധി പറയുന്നത് വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിൽ വിജയ് ബാബുവിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് ചൂണ്ടിക്കാട്ടിയുള്ള മുൻകൂർ ജാമ്യപേക്ഷ നേരത്തെ തള്ളിയിരുന്നു.

കേസിനെത്തുടർന്ന് ദുബൈയിലേക്ക് കടന്ന വിജയ് ബാബു നാട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായിരുന്നു. ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക്‌മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണെന്നുമാണ് വിജയ് ബാബുവിൻറെ വാദം. സിനിമയിൽ അവസരം നിഷേധിച്ചതാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു ആരോപിച്ചിരുന്നു. അപ്ഡേറ്റിംഗ് 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News