മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്ത് കുനൂരില്‍? ഫോൺ ഒരുതവണ ഓണായി

വീട്ടുകാർ വിളിച്ചപ്പോൾ ആദ്യം ഫോൺ എടുത്തത് സുഹൃത്ത് ശരതാണ്

Update: 2024-09-10 09:22 GMT

മലപ്പുറം: മലപ്പുറത്തുനിന്ന് കാണാതായ വിഷ്ണുജിത്തിന്‍റെ ഫോൺ ഒരുതവണ ഓൺ ആയി. ഊട്ടി കൂനൂർ ആണ് ലൊക്കേഷൻ കാണിച്ചത്. ഇവിടെ കേന്ദ്രീകരിച്ച് പൊലീസ് വ്യാപാക പരിശോധന നടത്തും. വീട്ടുകാർ വിളിച്ചപ്പോൾ ആദ്യം ഫോൺ എടുത്തത് സുഹൃത്ത് ശരതാണ്. തുടര്‍ന്ന് ഫോൺ വീണ്ടും ഓഫ് ആയി.

നാലാം തിയതി വൈകുന്നേരം എട്ട് മണിയോടെ വിഷ്ണുജിത്ത് കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. അന്ന് ബന്ധുവീട്ടിൽ താമസിക്കുമെന്നും അടുത്ത ദിവസം മടങ്ങിവരാമെന്നുമാണ് വിഷ്ണുജിത്ത് പറഞ്ഞത്. പിന്നീട് മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ആയി. എന്നാൽ ദിവസങ്ങൾക്ക് ശേഷമാണ് വിഷ്ണുജിത്തിന്റെ ഫോൺ വീണ്ടും ഓൺ ആയത്. വീട്ടുകാർ വിളിച്ചപ്പോൾ ആദ്യം സുഹൃത്ത് ശരത്താണ് ഫോൺ എടുത്തത്. എന്നാൽ വീണ്ടും ഫോൺ ഓഫ് ആവുകയായിരുന്നു. ഊട്ടി കൂനൂർ ആണ് ലൊക്കേഷൻ കാണിച്ചത്. പ്രദേശം കേന്ദ്രീകരിച്ച് പൊലീസ് വ്യാപക പരിശോധന ആരംഭിച്ചു. തിരോധാനത്തിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം പറഞ്ഞിരുന്നു. മലപ്പുറം പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

Advertising
Advertising

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഈ മാസം 4നാണ് മലപ്പുറം പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്‌ണുജിത്തിനെ (30) കാണാതായത്. കഞ്ചിക്കോട്ട് ഒരു ഐസ്‌ക്രീം കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്‌തിരുന്നത്. വിഷ്‌ണുജിത്തിന് സാമ്പത്തിക ബാധ്യത ഉള്ളതായാണ് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞത്. സെപ്തംബര്‍ 8നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News