സ്റ്റേഷൻ ആക്രമണത്തിനുമുൻപ് സി.സി.ടി.വി കാമറകൾ നശിപ്പിച്ചു; 54 പൊലീസുകാർക്ക് പരിക്കേറ്റു

വിഴിഞ്ഞം വിഷയത്തിൽ തുടർനടപടികൾ തീരുമാനിക്കാനായി ലത്തീൻ അതിരൂപതയുടെയും സമരസമിതിയുടെയും യോഗങ്ങൾ പുരോഗമിക്കുകയാണ്

Update: 2022-11-28 07:42 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് മുൻപ് സമീപത്തെ കടകളിലെ സി.സി.ടി.വി കാമറകൾ നശിപ്പിച്ചതായി റിപ്പോർട്ട്. ബൈക്കുകളിലെത്തിയാണ് കാമറകൾ തകർത്തതെന്നാണ് പൊലീസ് പറയുന്നത്. സംഘർഷ സാഹചര്യത്തിൽ സർവകക്ഷിയോഗം വൈകീട്ട് മൂന്നരയ്ക്ക് കലക്ടറേറ്റിൽ ചേരും. വിഷയത്തിൽ തുടർനടപടികൾ തീരുമാനിക്കാനായി ലത്തീൻ അതിരൂപതയുടെയും സമരസമിതിയുടെയും യോഗങ്ങൾ പുരോഗമിക്കുകയാണ്.

പൊലീസ് സ്റ്റേഷൻ ആക്രമണം ആസൂത്രിതമാണെന്നാണ് പൊലീസ് പറയുന്നത്. ഇതിനു പിറകെയാണ് സി.സി.ടി.വി കാമറകൾ നശിപ്പിക്കുകയും തലതിരിച്ചുവയ്ക്കുകയും  ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവരുന്നത്. ആക്രമണം നടക്കുന്നതിനു തൊട്ടുമുൻപാണ് സമീപത്തെ കടകളിലെ കാമറകൾ വാഹനത്തിലെത്തിയ രണ്ടുപേർ ചേർന്നു നശിപ്പിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ മീഡിയവണിനു ലഭിച്ചിട്ടുണ്ട്. അതേസമയം, ബി.ജെ.പി അനുകൂല ആളുകളാണ് ആക്രമണം നടത്തിയതെന്ന് സമരാനുകൂലികൾ ആരോപിക്കുന്നു.

ഇന്നലെ രാത്രി നടന്ന ആക്രമണങ്ങളിൽ 54 പൊലീസുകാർക്കാണ് പരിക്കേറ്റത്. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പൊലീസുകാർക്കെതിരായ ആക്രമണത്തിൽ നിയമനടപടികൾ തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ ഐ.പി.എസ് അറിയിച്ചു.

Full View

ഇന്നലത്തെ പൊലീസ് നടപടികൾ കൃത്യമായിരുന്നു. സർവകക്ഷിയോഗത്തിനുശേഷമാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്ന് സ്പർജൻ കുമാർ പറഞ്ഞു.

Summary: Vizhinjam protesters reportedly destroyed CCTV cameras of nearby shops before attacking the police station

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News