അബ്ദുറഹിമാന്‍ ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹി; മന്ത്രിക്കെതിരെ വിഴിഞ്ഞം സമര സമിതി

മന്ത്രിയാണ് രാജ്യദ്രോഹിയെന്നും അദ്ദേഹം വിടുവായത്തം നിര്‍ത്തണമെന്നും തിയോഡോഷ്യസ് പറഞ്ഞു

Update: 2022-11-29 06:11 GMT

തിരുവനന്തപുരം: വിഴിഞ്ഞം സമരം രാജ്യദ്രോഹമെന്ന മന്ത്രി വി.അബ്ദുറഹിമാന്‍റെ പ്രസ്താവനക്കെതിരെ സമരസമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ്. മന്ത്രിയാണ് രാജ്യദ്രോഹിയെന്നും അദ്ദേഹം വിടുവായത്തം നിര്‍ത്തണമെന്നും തിയോഡോഷ്യസ് പറഞ്ഞു.

അബ്ദുറഹിമാനാണ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹി. അദ്ദേഹം മത്സ്യത്തൊഴിലാളികളുടെ മന്ത്രിയെന്നാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്. പക്ഷെ അദ്ദേഹം തലങ്ങും വിലങ്ങും സംസാരിക്കുന്നത് വേറെ ഏതോ മന്ത്രിക്കു വേണ്ടിയാണ്. രാജ്യദ്രോഹി ആരാണെന്നും രാജ്യദ്രോഹികളെ അഴിച്ചുവിട്ടത് ആരാണെന്നും വിഴിഞ്ഞത്ത് നമ്മള്‍ കണ്ടു. അതു അബ്ദുറഹിമാനും മന്ത്രിയുടെ സി.പി.എം ഗുണ്ടകളുമാണ് അവിടെ അഴിഞ്ഞാടിയത്. അതുകൊണ്ട് രാജ്യദ്രോഹികളെന്ന് ഞങ്ങളെ വിളിക്കാന്‍ മാത്രം തരംതാണുപോയ അബ്ദുറഹിമാനാണ് രാജ്യദ്രോഹി. അദ്ദേഹത്തെ അടിയന്തരമായി പുറത്താക്കണം. ഭാരതത്തിന്‍റെ ദേശീയ പതാക നേരെ ചൊവ്വേ പോലും ഉയര്‍ത്താനറിയാത്തവരാണ് രാജ്യദ്രോഹികള്‍. അതു ചെയ്തത് അവരില്‍ ഒരാളാണ്. ദേശീയഗാനം അച്ചടക്കത്തോടു കൂടി പാടാന്‍ പഠിച്ചിട്ടുള്ളവരാണ് ഞങ്ങള്‍. അതറിഞ്ഞുകൂടെങ്കില്‍ അബ്ദുറഹിമാന്‍റെ വിടുവായത്തം നിര്‍ത്തുകയോ കേരള മുഖ്യമന്ത്രി അബ്ദുറഹിമാനെ പുറത്താക്കുകയോ ചെയ്യണമെന്നും തിയോഡോഷ്യസ് ആവശ്യപ്പെട്ടു.

Advertising
Advertising

ഇതിനെക്കാളും വലിയ പീരങ്കിപ്പടയെ നേരിട്ടിട്ടുള്ളവരാണ് ഞങ്ങള്‍. ഞങ്ങളുടെ ആള്‍ക്കാരെ നിങ്ങള്‍ തല്ലിച്ചതച്ചല്ലോ. അതു നിരായുധരായി നേരിട്ട മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അബ്ദുറഹിമാന്‍റെ വിടുവായത്തവുമായി നിങ്ങള്‍ വരിക..നമുക് സമരപ്പന്തലില്‍ വച്ചു കാണാമെന്നും സമരസമിതി കണ്‍വീനര്‍ പറഞ്ഞു. ഒരു രാജ്യത്തിന് ആവശ്യമുള്ള നിര്‍മാണം തടയുന്നത് രാജ്യദ്രോഹമാണെന്നായിരുന്നു അബ്ദുറഹിമാന്‍ പറഞ്ഞത്. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News