വി.കെ മിനിമോള്‍ കൊച്ചി മേയര്‍; ദീപക് ജോയി ഡെപ്യൂട്ടി മേയറാകും

ആദ്യ രണ്ടര വർഷമാണ് മിനിമോൾ മേയറാകുക. ബാക്കിവരുന്ന രണ്ടര വർഷം ഷൈനി മാത്യു മേയറാകും

Update: 2025-12-23 14:11 GMT

എറണാകുളം: തർക്കങ്ങൾക്കൊടുവിൽ വി.കെ മിനിമോള്‍ കൊച്ചി മേയറാകും. ദീപക് ജോയിയാണ് ഡെപ്യൂട്ടി മേയറാകുക. ആദ്യ രണ്ടര വര്‍ഷമാണ് മിനിമോള്‍ മേയറാകുക. ബാക്കിവരുന്ന രണ്ടര വര്‍ഷം ഷൈനി മാത്യു മേയറാകും. ഇന്ന് ചേര്‍ന്ന എറണാകുളം ഡിസിസി കോര്‍ കമ്മിറ്റി യോഗത്തിലാണ് മേയര്‍ ആരാകുമെന്ന കാര്യത്തില്‍ ധാരണയായത്. ഷൈനി മാത്യൂ, ദീപ്തി വര്‍ഗീസ് എന്നിവരെ പരിഗണിക്കുന്നുവെന്നാണ് നേരത്തെ സൂചനകളുണ്ടായിരുന്നത്. തന്നെ ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നുവെന്നും മേയറെ നിശ്ചയിച്ചതില്‍ കെപിസിസി മാനദണ്ഡങ്ങള്‍ മറികടന്നുവെന്നും ചൂണ്ടിക്കാട്ടി ദീപ്തി മേരി വര്‍ഗീസ് പരാതിയുമായി കെപിസിസി അധ്യക്ഷനെ സമീപിച്ചു.

കൊച്ചി മേയര്‍ ആരായിരിക്കുമെന്നതിനെ ചൊല്ലി യുഡിഎഫ് നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും ഭിന്നത രൂക്ഷമായിരുന്നു. ഷൈനി മാത്യുവിനായിരുന്നു ഭൂരിപക്ഷം കൗണ്‍സിലര്‍മാരുടെയും പിന്തുണ. തീരുമാനം ഡിസിസി തലത്തില്‍ തന്നെ എടുക്കട്ടെയെന്ന നിലപാട് കെപിസിസി സ്വീകരിച്ചതോടെയാണ് എറണാകുളം ഡിസിസി കോര്‍ കമ്മിറ്റിയുടെ യോഗത്തില്‍ വിഷയത്തില്‍ ധാരണയായത്. വിഷയത്തില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്ന് കെ.സി വേണുഗോപാല്‍ അറിയിച്ചിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News