ശബരിമല യുവതി പ്രവേശനം; 'സർക്കാർ ഒന്നും അടിച്ചേൽപ്പിക്കില്ല;- സജി ചെറിയാൻ

'സച്ചി മാഷിനെ പോലുള്ള ദുർബലമനസ്സുള്ളവർ യുഡിഎഫ് നരേറ്റീവിനെ വിശ്വാസത്തിലെടുത്തിട്ടുണ്ടാവും'. തുടർ ഭരണം ഇടതുപക്ഷത്തെ തകർക്കുമെന്ന സച്ചിദാനന്ദന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു സജി ചെറിയാൻ

Update: 2026-02-21 14:22 GMT

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ ഒന്നും അടിച്ചേൽപ്പിക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധി കേരള സമൂഹത്തിൽ വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കി. ശബരിമല കേസിലെ വിധി വന്നപ്പോൾ എതിർത്തവരെല്ലാം അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതോടെ യുഡിഎഫ് അങ്കലാപ്പിലായി എന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന് ചില തെറ്റിദ്ധാരണകളുണ്ടായെന്നും സജി ചെറിയാൻ മീഡിയവണിനോട് പറഞ്ഞു. പ്രേംകുമാറിന് പാർട്ടിയെ വിട്ട് പോവാൻ ആഗ്രഹമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

വെള്ളാപ്പള്ളിയുടെ അഭിപ്രായത്തോടെ പാർട്ടിവളരെ കൃത്യമായി അഭിപ്രായം പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അയ്യപ്പസംഗമം നല്ലൊരു കാര്യമാണ് ചെയ്തത്. ഉദ്യോഗസ്ഥർ കണക്കുകൾ കൈകാര്യം ചെയ്തത് നല്ല രീതിയിലല്ല. ഓഡിറ്റ് ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് പുറത്തുവിട്ടു. പോറ്റിയെ ഉപയോഗിച്ച് ഇടതുപക്ഷത്തെ തകർക്കാനാണ് ശ്രമിച്ചത്. അവസാനം പോറ്റി തന്നെ കുഴിയിൽ വീണു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞല്ലോ വിശ്വാസിക്കാൻ കൊള്ളാവുന്നവർ എൽഡിഎഫ് ആണെന്ന്. ഞങ്ങൾ നല്ലത് ചെയ്തത് കൊണ്ട് എൻഎസ്എസ് നേതൃത്വത്തിന് ഞങ്ങളോട് സ്‌നേഹം കൂടി. മറ്റ് സമുദായങ്ങൾക്കും എൽഡിഎഫിനോട് നല്ല സ്‌നേഹമാണ്. 'സച്ചി മാഷിനെ പോലുള്ള ദുർബലമനസ്സുള്ളവർ യുഡിഎഫ് നരേറ്റീവിനെ വിശ്വാസത്തിലെടുത്തിട്ടുണ്ടാവും'. തുടർ ഭരണം ഇടതുപക്ഷത്തെ തകർക്കുമെന്ന സച്ചിദാനന്ദന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News